
ദോഹ: റിയാദ മെഡിക്കല്‍സിന്റേയും ദോഹ ബ്യുട്ടി സെന്ററിന്റെയും പിന്തുണയോടെ എലോഫ് സംഘടിപ്പിച്ച ‘ടുഗതര്‍ വി ഹീല്‍’ ശ്രദ്ധേയമായി.

അരോമ ദര്‍ബാര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ഡോ. റഷീദ് പട്ടത്ത്, ദോഹയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ എസ് എ എം ബഷീര്‍, ഡോ. ആനന്ദ് നസ്‌റിന്‍, ഷീല ഫിലിപ്പോസ്, മിനി സിബി, ആര്‍ ജെ രതീഷ് എന്നിവര്‍ വ്യത്യസ്ത വിഷയങ്ങള്‍ അവതരിപ്പിച്ചു.

കുടുംബ ജീവിതത്തില്‍ സംഭവിക്കുന്ന താളപ്പിഴകളെയും അതിനെ അതിജീവിക്കുന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ നടന്നു. സൗഹൃദങ്ങളിലും കുടുംബ ജീവിതത്തിലും സാമൂഹിക ബന്ധങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ എസ് എ എം ബഷീര്‍ സംസാരിച്ചു. സ്ത്രീകളുടെ ജോലിയും സാമ്പത്തിക ഭദ്രതയും സാമ്പത്തിക സ്വാതന്ത്ര്യവും കുടുബ ബന്ധങ്ങളില്‍ എന്ന വിഷയത്തില്‍ ഷീല ഫിലിപ്പോസും സൗഹൃദത്തിലും കുടുംബ ജീവിതത്തിലും വ്യക്തികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ മിനി സിബിയും നമ്മുടെ വികാര വിചാരങ്ങളുടെ നിയന്ത്രണവും പ്രതിഫലനവും വ്യക്തി സ്വഭാവത്തിലും സാമൂഹിക ഇടപെടലുകളിലുമുള്ള പ്രാധാന്യം എന്ന വിഷയത്തില്‍ ഡോ. ആനന്ദ് നസ്‌റിനും സാമൂഹിക വിഷയങ്ങളില്‍ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ ആര്‍ ജെ രതീഷും സംസാരിച്ചു.
ഡോ. പ്രതിഭ മോഡറേറ്റര്‍ ആയിരുന്നു. നസീഹ മജീദ് സ്വാഗതവും രശ്മി സന്തോഷ് നന്ദിയും പറഞ്ഞു. സജ്ന മന്‍സൂര്‍ അതിഥികളെ പരിചയപ്പെടുത്തി. സദസ്യര്‍ അഭിപ്രായങ്ങള്‍ പറയുകയും കൂടുതല്‍ ചിന്തകള്‍ പങ്കുവെക്കുകയും ചെയ്തു.
റിയാദ മെഡിക്കല്‍സിന്റെ പ്രതിനിധിയായ ഷഫീക്, എലോഫ് മീഡിയ ഹെഡ് മജീദ് നാദാപുരം, റഊഫ് കൊണ്ടോട്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

