

ദോഹ: ഖത്തറില്‍ മാര്‍ച്ച് 29ന് റിപ്പോര്‍ട്ട് ചെയ്തത് 140 കോവിഡ് രോഗികളെയെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഖത്തറിലുള്ള 135 പേര്‍ക്കും വിദേശങ്ങളില്‍ നിന്നും യാത്ര ചെയ്‌തെത്തിയ അഞ്ചു പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനകം 146 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനകം ആരും മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെയായി 677 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്.

നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഒരാള്‍ മാത്രമാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനകം ആരേയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടില്ല. ആശുപത്രിയില്‍ ചികിത്സയ്ക്കായി മൂന്നുപേരെയാണ് പ്രവേശിപ്പിച്ചത്. ഇതോടെ 31 പേരാണ് ചികിത്സയിലുള്ളത്.

