ഇന്‍കാസ് ഒ ഐ സി സി ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു

Web Desk
1 Min Read

ദോഹ: യു ഡി എഫ് പ്രകടനത്തില്‍ കെ പി സി സി വര്‍ക്കിംഗ് പ്രസിഡണ്ട് ഷാഫി പറമ്പില്‍ എം പി, കോഴിക്കോട് ഡി സി സി പ്രസിഡന്റ് പ്രവീണ്‍കുമാര്‍, കെ എസ് യു മുന്‍ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് ഉള്‍പ്പെടെ നിരവധി നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസിനെ ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചതില്‍ ഇന്‍കാസ് ഒ ഐ സി സി ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.

city exchange

ശബരിമലയിലെ സ്വര്‍ണ്ണ കൊള്ള മറയ്ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ പൊതുസമൂഹം തിരിച്ചറിയുകയും ഇത്തരം ചെയ്തികള്‍ക്ക് പ്രബുദ്ധ കേരളം പകരം ചോദിക്കുക തന്നെ ചെയ്യുമെന്നും ഇന്‍കാസ് ചൂണ്ടിക്കാട്ടി.

Share This Article
Leave a Comment
error: Content is protected !!