ഞായറാഴ്ച മുതല്‍ ഖത്തറില്‍ ചാറ്റല്‍ മഴയ്ക്ക് സാധ്യത

Web Desk
0 Min Read

ദോഹ: ഞായറാഴ്ച മുതല്‍ ആഴ്ചയുടെ പകുതി വരെ ചാറ്റല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് ട്വീറ്റ് ചെയ്തു. ഇന്നുമുതല്‍ രാജ്യത്തുടനീളം മേഘങ്ങളുടെ അളവ് വര്‍ധിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

city exchange

ചാറ്റല്‍ മഴയോടൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. വരും ദിവസങ്ങളില്‍ രാജ്യം മഴയുള്ള കാലാവസ്ഥ പ്രതീക്ഷിക്കുന്നതിനാല്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കാനും ഔദ്യോഗിക സ്രോതസ്സുകളിലൂടെ ഏറ്റവും പുതിയ കാലാവസ്ഥാ അപ്‌ഡേറ്റുകള്‍ പിന്തുടരാനും കാലാവസ്ഥാ വകുപ്പ് ആവശ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!