

ന്യൂയോര്‍ക്ക്: എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് പടിഞ്ഞാറന്‍ ന്യൂയോര്‍ക്കില്‍ പ്രഭാഷണത്തിനിടെ കുത്തേറ്റു. വേദിയിലേക്ക് പാഞ്ഞുകയറിയ ഒരാള്‍ റുഷ്ദിയെ കുത്തുകയായിരുന്നു. കുത്തേറ്റ അദ്ദേഹം നിലത്തേക്ക് വീഴുകയായിരുന്നു.
ന്യൂയോര്‍ക്കില്‍ നിന്നും 90 കിലോമീറ്റര്‍ അകലെ ചൗട്ടക്വാ ഇന്‍സ്റ്റിറ്റിയൂഷനിലായിരുന്നു സംഭവം. നിലവില്‍ റുഷ്ദിയുടെ അവസ്ഥ എന്താണെന്ന കാര്യത്തില്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

കുത്തേറ്റ ഉടന്‍ ഏതാനും പേര്‍ അദ്ദേഹത്തിന് ചുറ്റും കൂടുകയായിരുന്നു. റുഷ്ദിയുടെ നെഞ്ചില്‍ നിന്നും രക്തം വരുന്നുണ്ടെന്ന് വാര്‍ത്താ ഏജന്‍സി എ പി റിപ്പോര്‍ട്ട് ചെയ്തു.
ബ്രിട്ടീഷ് ഇന്ത്യക്കാരനായ റുഷ്ദി കഴിഞ്ഞ 20 വര്‍ഷമായി യു എസിലാണ് ജീവിക്കുന്നത്.
