മാര്‍ച്ച് 18 വരെ ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസുകള്‍ പ്രഖ്യാപിച്ചു; ഡല്‍ഹി, മുംബൈ, കൊച്ചി സര്‍വീസുകള്‍

Web Desk
1 Min Read

ദോഹ: ഖത്തര്‍ എയര്‍വെയ്‌സ് ഇന്നുമുതല്‍ 18 വരെയുള്ള തിയ്യതികളില്‍ ദോഹയിലേക്കും പുറത്തേക്കുമുള്ള വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ദോഹയില്‍ നിന്നും ഇന്ത്യയിലേക്ക് കൊച്ചി, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്കും തിരിച്ചും സര്‍വീസുകളുണ്ട്.

city exchange

ഇന്ന് ദോഹയില്‍ നിന്നും ഇസ്താംബൂള്‍, ധാക്ക, ക്വാലാലംപൂര്‍, ബാങ്കോക്ക്, ഡല്‍ഹി, അല്‍ജിയേഴ്‌സ്, മെല്‍ബണ്‍, ന്യൂയോര്‍ക്ക്, ജിദ്ദ, കെയ്‌റോ, മാഡ്രിഡ്, ഹോങ്കോങ്, ലണ്ടന്‍, കാസാബ്ലാങ്ക, പാരീസ്, ഇസ്ലാമാബാദ് എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തും.

ഇന്ന് മസ്‌ക്കത്ത്, ടുണീസ്, മനില, ഡാളസ്, ടൊറന്റോ, കൊളംബോ, കെയ്‌റോ, ഇസ്ലാമാബാദ്, മുംബൈ, റോം, മാഡ്രിഡ്, ലണ്ടന്‍, കാസാബ്ലാങ്ക, പാരീസ്, ഡല്‍ഹി, പെര്‍ത്ത്, ബാലി ഡെന്‍പസര്‍ എന്നിവിടങ്ങളില്‍ നിന്നും ദോഹയിലേക്കും ഖത്തര്‍ എയര്‍വെയ്‌സിന്റെ സര്‍വീസുകളുണ്ട്.

മാര്‍ച്ച് പതിനാറാം തിയ്യതി ദോഹയില്‍ നിന്നും പെര്‍ത്ത്, മസ്‌ക്കത്ത്, ബാങ്കോക്ക്, ധാക്ക, കൊച്ചി, ജക്കാര്‍ത്ത, മുംബൈ, കെയ്‌റോ, ആംസ്റ്റര്‍ഡാം, ലണ്ടന്‍, കൊളംബോ, ഫ്രാങ്ക്ഫര്‍ട്ട്, ഡല്‍ഹി, ഇസ്താംബൂള്‍, ലാഗോസ്, കാഠ്ണ്ഡു എന്നിവിടങ്ങളിലേക്ക് ഖത്തര്‍ എയര്‍വെയ്‌സ് വിമാനങ്ങള്‍ പറക്കും.

- Advertisement -
Ad image

നാളെ ഇസ്താംബൂള്‍, ധാക്ക, ക്വാലാലംപൂര്‍, ബങ്കോക്ക്, ഡല്‍ഹി, അല്‍ജിയേഴ്‌സ്, ന്യൂയോര്‍ക്ക്, ഹോങ്കോങ്, ആംസ്റ്റര്‍ഡാം, ലണ്ടന്‍, ഫ്രാങ്ക്ഫര്‍ട്ട്, ഇസ്ലാമാബാദ്, കെയ്‌റോ, ബാലി ഡെന്‍പസര്‍ എന്നിവിടങ്ങളില്‍ നിന്നും ദോഹയിലേക്കും സര്‍വീസുകളുണ്ടാകും.

മാര്‍ച്ച് 17-ാം തിയ്യതി ദോഹയില്‍ നിന്നും അല്‍ജിയേഴ്‌സ്, ബാങ്കോക്ക്, കെയ്‌റോ, കൊളംബോ, ഡല്‍ഹി, ധാക്ക, കൊച്ചി, ഇസ്ലാമാബാദ്, ഇസ്താംബൂള്‍, ജിദ്ദ, കാഠ്മണ്ഡു, ലണ്ടന്‍, മനില, മുംബൈ, നെയ്‌റോബി, പാരീസ്, റിയാദ്, ടൂണീസ് എന്നിവിടങ്ങളിലേക്കും അതേ ദിവസം തന്നെ ബാങ്കോക്ക്, ധാക്ക, കൊച്ചി, ജക്കാര്‍ത്ത, മുംബൈ, കെയ്‌റോ, കൊളംബോ, ലണ്ടന്‍, പാരീസ്, ഡല്‍ഹി, ഇസ്താംബൂള്‍, കാഠ്മണ്ഡു, ലാഗോസ് എന്നിവിടങ്ങളില്‍ നിന്ന് ഖത്തറിലേക്കും ഖത്തര്‍ എയര്‍വെയ്‌സ് യാത്രക്കാരെ എത്തിക്കും.

മാര്‍ച്ച് 18ന് അല്‍ജിയേഴ്‌സ്, ബാങ്കോക്ക്, കെയ്‌റോ, കൊളംബോ, ഡാളസ്, ഡല്‍ഹി, ധാക്ക, ഇസ്ലാമാബാദ്, ഇസ്താംബൂള്‍, കാഠ്മണ്ഡു, കൊച്ചി, മനില, മുംബൈ, നെയ്‌റോബി, ടുണീസ്, പെര്‍ത്ത് എന്നിവിടങ്ങളില്‍ നിന്ന് ഖത്തറിലേക്ക് വിമാന സര്‍വീസുകളുണ്ട്.

Share This Article
Leave a Comment
error: Content is protected !!