

കൊച്ചി: സംരക്ഷിക്കാനും പാരിസ്ഥിതിക വെല്ലുവിളികള്‍ കുറക്കാനും പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എച്ച് സി എല്‍ ഫൗണ്ടേഷനുമായി സഹകരിച്ച് ഹാബിറ്റാറ്റ്സ് ട്രസ്റ്റ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡുമായി ധാരണാപത്രം ഒപ്പുവെച്ചു. ശാസ്ത്രീയ വൈദഗ്ധ്യവും പ്രവര്‍ത്തന ശേഷിയും കമ്യൂണിറ്റി പങ്കാളിത്തവും സംയോജിപ്പിച്ചുള്ള സംരക്ഷണ ശ്രമങ്ങളാണ് പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്.

പാരിസ്ഥിതിക പ്രാധാന്യമുള്ള വിദൂര പ്രദേശങ്ങള്‍ കണ്ടെത്തുകയും അവിടങ്ങളെ കുറിച്ച് പഠിച്ച് സംയുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തുകയും തീരദേശത്തെ ജനങ്ങളെ കൂടി ഉള്‍പ്പെടുത്തി സമുദ്ര ആവാസ വ്യവസ്ഥ സംരക്ഷിക്കാനുള്ള നടപടികള്‍ നടത്തുകയുമാണ് പദ്ധതികളിലൂടെ ഉദ്ദേശിക്കുന്നത്. ഇന്ത്യയുടെ തീരപ്രദേശത്ത് വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ പുനരുദ്ധാരണത്തിനും സംരക്ഷണത്തിനും പിന്തുണ നല്‍കുന്നതോടൊപ്പം സമുദ്ര വൈവിധ്യത്തെ കുറിച്ചുള്ള ധാരണ വര്‍ധിപ്പിക്കുകയും ചെയ്യും.

ജൈവവൈവിധ്യം കാത്തുസൂക്ഷിക്കുന്നതിനും തീരദേശ സമൂഹങ്ങളുടെ ഉപജീവനത്തിനും നിര്‍ണായക ചുവടുവെയ്പാണ് പങ്കാളിത്തമെന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഓപറേഷന്‍സ് ആന്റ് കോസ്റ്റല്‍ സെക്യൂരിറ്റി ഇന്‍സ്പെക്ടര്‍ ജനറല്‍ ഐ ജി അനുപം റായ് പറഞ്ഞു. ഇന്ത്യയുെട തീരപ്രദേശം വൈവിധ്യമാര്ന്നതെന്നപോലെ ദുര്‍ബലമായ ആവാസകേന്ദ്രമാണെന്ന്് ഹാബിറ്റാറ്റ്സ് ട്ര്സ്റ്റ് മേധാവി ഋഷികേശ് ചവാന് പറഞ്ഞു.
തിമിംഗലം, ആമ, പവിഴപ്പുറ്റ് തുടങ്ങിയ ആവാസവ്യവസ്ഥ സംരക്ഷിക്കാന്‍ പുതിയ ധാരണാപത്രവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കും.

