

ദോഹ: മലയാളി അസോസിയേഷന്‍ ഓഫ് കോഴിക്കോട് സംഘടിപ്പിച്ച ആല്‍കോ- മാക് ഖത്തര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു. ഇന്ത്യ, ബംഗ്ലാദേശ്, കാനഡ, ഇന്തോനേഷ്യ, നൈജീരിയ, ഫിലിപ്പീന്‍സ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 160 ആണ്‍കുട്ടികളും 140 പെണ്‍കുട്ടികളും 150 പുരുഷന്മാരും 16 സ്ത്രീകളും ഉള്‍പ്പെടെ 366 പേര്‍ പ്രഥമ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു.

അല്‍ അജ്ജാജ് ലിമിറ്റഡ് കമ്പനി മുഖ്യ പ്രായോജകരായ ടൂര്‍ണമെന്റ്, അത്ലന്‍ സ്പോര്‍ട്സ് ഇവന്റ്‌സും ബി ക്യു എ ബിയുമായും സഹകരിച്ചാണ് സംഘടിപ്പിച്ചത്. ബാബ് അല്‍മന്തി, അല്‍സമാന്‍ എക്സ്ചേഞ്ച്, ആസ്റ്റര്‍ വോളന്റിയേഴ്സ്, ഫാന്‍ 4 എവര്‍ എന്നിവര്‍ സഹസ്‌പോണ്‍സര്‍മാരായിരുന്നു. സിംഗിള്‍സ്, ഡബിള്‍സ് വിഭാഗങ്ങളിലായി പെണ്‍കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കും വനിതകള്‍ക്കുമായി 28 ഇനങ്ങളിലായി മല്‍സരങ്ങള്‍ അരങ്ങേറി.

മാക്- ഖത്തര്‍ പ്രസിഡന്റ് യാസിര്‍ എം അബ്ദുള്ളയുടെ അധ്യക്ഷതയില്‍ നടന്ന സമാപന ചടങ്ങ് ജനറല്‍ സെക്രട്ടറി ഇല്യാസ് കൊടിയത്തൂര്‍ ആങ്കര്‍ ചെയ്തു. ആല്‍കോ സി ഇ ഒ ഫൈസല്‍ കുന്നത്ത്, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ് സി ജനറല്‍ സെക്രട്ടറി നിഹാദ് അലി, ഐ സി ബി എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ഐ സി ബി എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി ടി കെ, ഐ എസ് സി എം സി ദീപക് ചുക്കാല, സഫീര്‍ (അത്ലന്‍), ക്യു ഐ എ പ്രസിഡന്റ് അബ്ദുല്‍ റഹീം, എക്‌സ്പാറ്റ്‌സ് സ്‌പോര്‍ടീവ് അബ്ദുല്‍ ഗഫൂര്‍ തുടങ്ങിയ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.
മാക് സംഘാടക സമിതി അംഗങ്ങളായ വൈസ് പ്രസിഡന്റ് അബ്ദുല്‍ അസീസ് പി, സെക്രട്ടറി മജീദ് ആപറ്റ, നിസാര്‍, മുഹ്സിന്‍, മുനീര്‍, അമീന്‍ സി, റസാഖ്, അംജദ്, ജസിം, ഹെല്‍മി, ഡോ. നസീം, മുഹമ്മദ് പി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

