

ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ അഗ്രികള്‍ച്ചറല്‍ അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ഉംസലാല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ അല്‍ മസ്റൂവ യാര്‍ഡില്‍ ‘റംനസ് ആന്‍ഡ് ഹണി’ ഫെസ്റ്റിവല്‍ ആരംഭിച്ചു. രാവിലെ ഏഴു മുതല്‍ ഉച്ചക്ക് രണ്ട് വരെയുള്ള ഫെസ്റ്റിവല്‍ ഫെബ്രുവരി നാലു വരെ തുടരും.

പത്തു ദിവസത്തെ ഫെസ്റ്റിവലില്‍ 25 പ്രാദേശിക ഫാമുകളാണ് പങ്കെടുക്കുന്നത്. 15 പ്രാദേശിക ഫാമുകള്‍ വലിയ അളവില്‍ റംനസ് പഴങ്ങള്‍ വാഗ്ദാനം ചെയ്യുമ്പോള്‍ 10 ഫാമുകള്‍ പ്രകൃതിദത്ത തേന്‍ ഉത്പന്നങ്ങളാണ് വില്‍ക്കുന്നത്.

പ്രാദേശിക കാര്‍ഷിക ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഖത്തരി ഫാമുകളെ പിന്തുണയ്ക്കുന്നതിനും ഖത്തരി ഫാമുകളില്‍ നിന്ന് നേരിട്ട് ഉയര്‍ന്ന നിലവാരമുള്ള ഉത്പന്നങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് ശീതകാല വിപണിയിലേക്ക് ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നതിനും ഫെസ്റ്റിവല്‍ സൗകര്യമൊരുക്കുന്നു.
പ്രാദേശികമായി വളരുന്ന റംനസ് പഴങ്ങള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തി വിപണനം ചെയ്യുക എന്നതാണ് പരിപാടി ലക്ഷ്യമിടുന്നത്. പോഷകമൂല്യങ്ങളാല്‍ സമ്പന്നമാണ് റംനസ് പഴം. ജനുവരി പകുതി മുതല്‍ മെയ് വരെയാണ് സീസണ്.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

