കെ ജി ഒ യു ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

ആലുവ: കേരള ഗസറ്റ് ഓഫീസേഴ്‌സ് യൂണിയന്‍ എറണാകുളം ജില്ലാ സമ്മേളനം ഡി സി സി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ജീവനക്കാരെയും പൊതുജനങ്ങളെയും വഞ്ചിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്. തങ്ങള്‍ തന്നെ വരുത്തിവെച്ച സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് നിലവിലുള്ള ആനുകൂല്യങ്ങള്‍ തന്നെ നിഷേധിക്കുകയാണ്. ഇടതു സംഘടന പ്രവര്‍ത്തകര്‍ പോലും ഈ അവസ്ഥയില്‍ പ്രതിഷേധത്തിലാണ്. ഇടതു നിയമസഭാ കക്ഷി യോഗത്തില്‍ ഗണേഷ് കുമാര്‍ എം എല്‍ എയുടെ പൊട്ടിത്തെറി ഇതിന്റെ സൂചകമാണെന്നും അദ്ദേഹം പറഞ്ഞു.

city exchange

കെ എസ് യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യര്‍ മുഖ്യാതിഥിയായിരുന്നു. യാത്രയയപ്പ് സമ്മേളനം കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് വി കെ ഷാനവാസ് ഉദ്ഘാടനം ചെയ്തു. കെ എസ് എസ് പി എ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ വി മുരളി, കെ ജി ഓ യു സംസ്ഥാന പ്രസിഡണ്ട് അബ്ദുല്‍ ഹാരിസ്, വൈസ് പ്രസിഡന്റുമാരായ ബി ഗോപകുമാര്‍, പി ഐ സുബൈര്‍ കുട്ടി, എസ് അനില്‍കുമാര്‍, സെക്രട്ടറിമാരായ സി ബ്രിജേഷ്, കെ ജോണ്‍സണ്‍, ട്രഷറര്‍ വി എം ഷൈന്‍, ജില്ലാ ഭാരവാഹികളായ കെ എന്‍ മനോജ്, കെ വി കണ്ണന്‍, ബിനില്‍ കെ, കോശി ജോണ്‍, വി കെ അജിത് കുമാര്‍, ധനേഷ്, കെ പി സാവിത്രി, സെറ്റോ കണ്‍വീനര്‍ ടി യു സാദത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

വിരമിച്ച നേതാക്കളായ റാണി പി എല്‍ദോ, ലാലി പി ജോസഫ് എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. മുന്‍കാല നേതാക്കളെ ചടങ്ങില്‍ ആദരിച്ചു.

- Advertisement -
Ad image

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!