റിപ്പബ്ലിക്ക് ദിനം ആഘോഷമാക്കി ഐ എസ് ഡി സീനിയര്‍ സെക്കന്ററി സ്‌കൂള്‍

Web Desk
2 Min Read

പയ്യന്നൂര്‍: പാരമ്പര്യവും പുതുമയും വിളിച്ചോതുന്ന വര്‍ണ്ണത്തില്‍ ചാലിച്ച വൈവിധ്യമാര്‍ന്ന പരിപാടികളോടെ 74-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ച് ഐ എസ് ഡി സീനിയര്‍ സെക്കന്ററി സ്‌കൂള്‍.

city exchange

സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ടി പി സുരേഷ് പൊതുവാള്‍, സി ഇ ഒ കെ പി മുഹമ്മദ് സാദ്, ട്രഷറര്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍, വൈസ് പ്രിന്‍സിപ്പാള്‍ കെ പി ദിവ്യ എന്നിവര്‍ ചേര്‍ന്ന് ദേശീയ പതാക ഉയര്‍ത്തിയതോടെ പരിപാടികള്‍ ആരംഭിച്ചു. ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിന്റെ തനിമയും പാരമ്പര്യവും കലാ സാംസ്‌കാരിക രംഗങ്ങളില്‍ കേരളം കൈവരിച്ച നേട്ടങ്ങളും വിളിച്ചോതുന്ന പൈതൃകപ്പെരുമ പ്രദര്‍ശനം സന്ദര്‍ശകരില്‍ അറിവും വിസ്മയവും ജനിപ്പിക്കുന്നതായിരുന്നു. രമ്യ ബാലന്‍ പ്രദര്‍ശനത്തിന് നേതൃത്വം നല്‍കി.

- Advertisement -
Ad image

വിവിധ ഭാഷകളും ശാസ്ത്ര സാങ്കേതിക വിഷയങ്ങളും അധികരിച്ച് കുട്ടികള്‍ തയ്യാറാക്കിയ പ്രദര്‍ശനം ആഘോഷ പരിപാടികളുടെ ഭാഗമായി നടന്നു. കെ വി അനിത എക്്‌സിബിഷന് നേതൃത്വം നല്‍കി.

വ്യത്യസ്ത പ്രദേശങ്ങളുടെ ഭക്ഷണത്തിന്റെ തനിമയും രുചിയുടെ വൈവിധ്യങ്ങളുമായി ഒരുക്കിയ ഫുഡ് ഫെസ്റ്റ് സന്ദര്‍ശകരില്‍ നവ്യാനുഭവമായി. ഇന്ത്യന്‍, അറേബ്യന്‍, ചൈനീസ് വിഭവങ്ങളും വ്യത്യസ്തങ്ങളായ പായസങ്ങളും മേളയുടെ ആകര്‍ഷണമായിരുന്നു. മനോജ് കുമാര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. രുചിയുടെ മികവിനെ തെരഞ്ഞെടുത്തത് പ്രശസ്ത ഷെഫും ബ്ലോഗറുമായ ഷെമീം അഹമ്മദ് ആയിരുന്നു. അദ്ദേഹത്തിനുള്ള ഉപഹാരം ഐ എസ് സി ചെയര്‍മാന്‍ കെ എം അഷറഫ് നിര്‍വഹിച്ചു.

സി ഇ ഒ കെ പി മുഹമ്മദ് സല്‍ദ്, വൈസ് ചെയര്‍മാന്‍മാരായ ഡോ. പി വി അബൂബക്കര്‍, ഹാജി എം കെ തയ്യില്‍, ട്രഷറര്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍, മാനേജര്‍ ഡോ. അഹമ്മദ് ഷാഫി, പ്രിന്‍സിപ്പാള്‍ സുരേഷ് പൊതുവാള്‍, വൈസ് പ്രിന്‍സിപ്പാള്‍ കെ പി ദിവ്യ, പി ടി എ പ്രസിഡണ്ട് എസ് കെ മുഹമ്മദ്, എന്‍ സുരേഷ്, ഡോ. ജസ്‌നാ ശാഫി, നജാ അബൂബക്കര്‍, സിദ്ധീഖ് അബ്ദുളള എന്നിവര്‍ സംബന്ധിച്ചു.

ജയലളിത ടീച്ചറുടെ ഇവന്റ് കമ്മിറ്റി പരിപാടിക്ക് നേതൃത്വം നല്‍കി. ഫുഡ് മത്സര വിജയികള്‍ക്ക് വരാനിരിക്കുന്ന സ്‌ക്കൂള്‍ വാര്‍ഷികത്തില്‍ പാരിതോഷികങ്ങള്‍ നല്‍കും.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!