ശരത് പവാറിനെ കൊച്ചി എയര്‍ പോര്‍ട്ടില്‍ സ്വീകരിച്ചു

Web Desk
1 Min Read

കൊച്ചി: എന്‍ സി പി സംസ്ഥാന പ്രസിഡന്റ് പി സി ചക്കോയുടെ നേതൃത്വത്തില്‍ ദേശീയ പ്രസിഡന്റ് ശരത് പവാറിനെയും ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍നേയും കൊച്ചി എയര്‍ പോര്‍ട്ടില്‍ സ്വീകരിച്ചു. ചൊവ്വാഴ്ച കലൂര്‍ ജവഹര്‍ലാല്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കുന്ന എന്‍ സി പി സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ശരത്പവാര്‍ കേരളത്തിലെത്തിയത്.

city exchange

സ്വീകരണ ചടങ്ങില്‍ എന്‍ സ .പിയുടെ വിവിധ നേതാക്കളായ മന്ത്രി എ കെ ശശീന്ദ്രന്‍, ഫൈസല്‍ മുഹമ്മദ് എം പി, തോമസ് കെ തോമസ് എം എല്‍ എ, പി ജെ കുഞ്ഞുമോന്‍, സുഭാഷ് പുഞ്ചകോട്ടില്‍, അലാവുദ്ദീന്‍ അടൂര്‍, സി ആര്‍ സജിത്ത്, ടി പി അബ്ദുല്‍ അസീസ്, അഡ്വ. കെ ആര്‍ രാജന്‍, ലതികാ സുഭാഷ്, പി കെ രാജന്‍ മാസ്റ്റര്‍, അഡ്വ. പി എം സുരേഷ് ബാബു, എന്‍ എ മുഹമ്മദ്കുട്ടി, ജോസ്‌മോന്‍, ആലീസ് മാത്യു, റസാഖ് മൗലവി, വി ജി രവീന്ദ്രന്‍, സുഭാഷ് പുഞ്ചക്കോട്ടില്‍, മാത്യൂസ് ജോര്‍ജ്, ടി എന്‍ ശിവശങ്കരന്‍, പി കെ രാജന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!