കലാഭവന്‍ ഹനീഫ് നിര്യാതനായി

Web Desk
1 Min Read

കൊച്ചി- പ്രശസ്ത ചലച്ചിത്ര- മിമിക്രി താരം കലാഭവന്‍ മുഹമ്മദ് ഹനീഫ് (61) അന്തരിച്ചു. ശ്വാസതടസ്സം മൂലം ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു.

city exchange

കലാഭവന്‍ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു. നിരവധി സിനിമകളിലും ഹാസ്യ പരിപാടികളിലും വേഷമിട്ടിട്ടുണ്ട്. ഈ പറക്കും തളിക സിനിമയിലെ മണവാളന്‍ വേഷം ഹനീഫിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായിരുന്നു. .

ചെപ്പ് കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെയാണ് സിനിമിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച റിലീസായ ഗരുഡനിലാണ് അവസാനമായി വേഷമിട്ടത്.

- Advertisement -
Ad image

മട്ടാഞ്ചേരിയില്‍ ഹംസയുടെയും സുബൈദയുടെയും മകനാണ്. വിദ്യാഭ്യാസത്തിന് ശേഷം സെയില്‍സ്മാനായി അദ്ദേഹം ജോലി ചെയ്തിരുന്നതിനോടൊപ്പം നാടക വേദികളിലും സജീവമായി. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതം ഹനീഫിനെ കലാഭവനില്‍ കൊണ്ടെത്തിച്ചു. പിന്നീട് കലാഭവന്‍ ട്രൂപ്പിലെ പ്രധാന മിമിക്രി ആര്‍ട്ടിസ്റ്റായി അദ്ദേഹം മാറി.

ഭാര്യ: വാഹിദ, മക്കള്‍: ഷാരൂഖ്, സിത്താര, മരുമക്കള്‍: ഇസ്മായില്‍, ഷിഫ.

Share This Article
Leave a Comment
error: Content is protected !!