Featured
വെസ്റ്റ് ബാങ്കിലെ നബ്‌ലസില്‍ അമേരിക്കന്‍- തുര്‍ക്കി പൗരന്റെ കൊലപാതകം; ഖത്തര്‍ അപലപിച്ചു
ദോഹ: നബ്‌ലസില്‍ സമാധാനപരമായ പ്രകടനത്തില്‍ പങ്കെടുത്ത അമേരിക്കന്‍- തുര്‍ക്കി പൗരത്വമുള്ള വനിത അയ്സനുര്‍ എസ്ഗി ഈഗിയെ ഇസ്രായേല്‍ സേന കൊലപ്പെടുത്തിയ സംഭവത്തില്‍ ഖത്തര്‍ അപലപിച്ചു.
ഫലസ്തീന്‍ മനുഷ്യാവകാശങ്ങള്‍ക്ക് എതിരായ ഇസ്രായേല്‍ അധിനിവേശ കുറ്റകൃത്യങ്ങളുടെ ആവര്‍ത്തിച്ചുള്ള സംഭവമാണ് ഹീനമായ കുറ്റകൃത്യമെന്ന് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ഭയാനകമായ ലംഘനങ്ങള്‍ക്ക് മുന്നില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ നിശ്ശബ്ദത അധിനിവേശത്തിന് കൂടുതല്‍ ക്രൂരതകള്‍ ചെയ്യാനുള്ള പ്രോത്സാഹനമാണെന്ന് ഇത് മുന്നറിയിപ്പ് നല്‍കുന്നു.
ലോകമെമ്പാടുമുള്ള സ്വതന്ത്ര ഐക്യദാര്‍ഢ്യത്തിന്റെ ശബ്ദങ്ങള്‍ വഞ്ചനാപരമായ അധിനിവേശത്തിന്റെ വെടിയുണ്ടകളാല്‍ നിശ്ശബ്ദമാകില്ലെന്നും ഫലസ്തീന്‍ ജനതയുടെ സ്വതന്ത്രവും സമ്പൂര്‍ണ പരമാധികാരവും സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള ന്യായമായ അവകാശങ്ങളെ പിന്തുണച്ച് തുടര്‍ന്നും സംസാരിക്കുമെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു. കിഴക്കന്‍ ജറുസലേമിനെ തലസ്ഥാനമാക്കി 1967ലെ അതിര്‍ത്തികളില്‍ രാഷ്ട്രം സ്ഥാപിക്കണമെന്നും എല്ലാ കുറ്റകൃത്യങ്ങള്‍ക്കും ലംഘനങ്ങള്‍ക്കും ഉത്തരവാദികളായ എല്ലാവരെയും കണക്കുചോദിക്കപ്പെടണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു.