ശൈഖ് തമീമിന്റെ അധികാരത്തിന് പത്തുവര്‍ഷം; ഖത്തര്‍ പോസ്റ്റ് തപാല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കി

Web Desk
1 Min Read

ദോഹ: ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഖത്തര്‍ അമീറായതിന്റെ പത്താം വാര്‍ഷികം പ്രമാണിച്ച് ഖത്തര്‍ പോസ്റ്റ് തപാല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കി. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയുടെ നേതൃത്വത്തില്‍ കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി മുഹമ്മദ് ബിന്‍ അലി അല്‍ മന്നായ് ആറ് തപാല്‍ സ്റ്റാമ്പുകളാണ് പുറത്തിറക്കിയത്.

city exchange

കഴിഞ്ഞ ദശകത്തില്‍ അമീറിന്റെ ജ്ഞാനപൂര്‍വമായ നേതൃത്വത്തില്‍ ഖത്തര്‍ കൈവരിച്ച നേട്ടങ്ങളുടെ വിശിഷ്ടമായ ഓര്‍മ്മപ്പെടുത്തലിന്റെ ഖത്തര്‍ പോസ്റ്റിന്റെ അഭിമാനം രേഖപ്പെടുത്തലാണിതെന്ന് ഖത്തര്‍ പോസ്റ്റ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഫാലേഹ് മുഹമ്മദ് അല്‍ നുഐമി പറഞ്ഞു. എല്ലാ ദേശീയ അവസരങ്ങളും അനുസ്മരിക്കാന്‍ ഖത്തര്‍ പോസ്റ്റ് എപ്പോഴും ശ്രമിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഖത്തര്‍ പോസ്റ്റിന്റെ ഔദ്യോഗിക സ്റ്റാമ്പുകളുടെ ശേഖരത്തിന് വിലയേറിയ കൂട്ടിച്ചേര്‍ക്കലായി ഉയര്‍ന്ന നിലവാരമുള്ള ആറ് പരമ്പരാഗത സ്റ്റാമ്പുകള്‍ കമ്പനി പുറത്തിറക്കിയതായി ഖത്തര്‍ പോസ്റ്റിലെ ഫിലാറ്റലിക് ആന്‍ഡ് മ്യൂസിയം മേധാവി ഖാലിദ് റുസ്തം പറഞ്ഞു.

- Advertisement -
Ad image

പുതിയ തപാല്‍ സ്റ്റാമ്പുകളുടെ പരമ്പരയില്‍ 300 ശുദ്ധമായ സ്വര്‍ണ്ണ സ്റ്റാമ്പുകളും 1,000 സ്വര്‍ണ്ണ (24 കാരറ്റ്) സ്റ്റാമ്പുകളും 5,000 സെറ്റുകളും ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!