

പയ്യന്നൂര്‍: എം എസ് എഫ് രാമന്തളി ശാഖയും അബൂദാബി മുസ്ലിം യൂത്ത് സെന്ററും സംയുക്തമായി സീതി സാഹിബ് എക്‌സലന്‍സ് അവാര്‍ഡ്’23 സംഘടിപ്പിച്ചു. കഴിഞ്ഞ വര്‍ഷം എസ് എസ് എല്‍ സി, പ്ലസ് ടു, മറ്റു കോഴ്‌സുകളില്‍ ഉന്നത വിജയം നേടിയ രാമന്തളിയിലെ 200ഓളം കുട്ടികള്‍ അവാര്‍ഡുകള്‍ സ്വീകരിച്ചു.

രാമന്തളി സി എച്ച് മുഹമ്മദ് കോയ സ്മാരക ഹയര്‍ സെക്കണ്ടറി സ്‌ക്കുളില്‍ സംഘടിപ്പിച്ച ചടങ്ങ് സംസ്ഥാന വനിത ലീഗ് ട്രഷറര്‍ പി പി നസീമ ഉദ്ഘാടനം ചെയ്തു. പ്രമുഖ മോട്ടിവേറ്റര്‍ ഹക്കീം മാസ്റ്റര്‍ മാടക്കാല്‍ ക്ലാസെടുത്തു.

നസീര്‍ രാമന്തളി ആമുഖ പ്രഭാഷണം നടത്തി. രാമന്തളി പഞ്ചായത്ത് കെ എം സി സി പ്രസിണ്ടും ആര്‍ വൈ സി ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ യു ടി സഫീര്‍ അധ്യക്ഷത വഹിച്ചു. ശാഖാ എം എസ് എഫ് ജനറല്‍ സെകട്ടറി പി കെ ഫയാസ് സ്വാഗതം പറഞ്ഞു. മണ്ഡലം എം എസ് എഫ് പ്രസിഡണ്ട് അന്‍വര്‍ ഷക്കീര്‍ ആശംസ അര്‍പ്പിച്ചു.
കണ്ണൂര്‍ ജില്ലാ മുസ്‌ലിം ലീഗ് വര്‍ക്കിംഗ് കമ്മിറ്റി അംഗവും ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ടുമായ കരപ്പാത്ത് ഉസ്മാന്‍, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, പി എം ലത്തീഫ്, എം അബ്ദുല്‍ നസീര്‍, പി പി സുലൈമാന്‍ ഹാജി, പി പി മുഹമ്മദലി ഹാജി, പി കെ ഷബീര്‍, പി ഹമീദ് മാസ്റ്റര്‍, മുണ്ടക്കാല്‍ ഇബ്രാഹിം, ഓ എം അബ്ദുല്‍ സലാം, യു അബ്ദുല്‍ റഹിമാന്‍, കെ വി അബൂബക്കര്‍, അഫ്‌സല്‍ രാമന്തളി, ഖമറുസ്സമാന്‍, കെ സി വി ജാഫര്‍, ഹംസ കരപ്പാത്ത്, പാഞ്ചായത്ത് വനിത ലീഗ് പ്രസിഡണ്ട് ആബിദാ റഫീഖ്, ശാഖ പ്രസിഡണ്ട് കെ കെ ബല്‍ക്കീസ് തുടങ്ങിയവര്‍ മെമ്മേന്റോ കൈമാറി.
എം കെ അജ്വാസ്, കെ പി മുഹമ്മദ് ആദില്‍, പി കെ സുഹൈല്‍, യു മുഹമ്മദ് ഫൈസല്‍, കെ കെ നവാസ് നേതൃത്വം നല്‍കി.

