

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരിമരുന്ന് കേസിലെ കൂറുമാറിയ സാക്ഷി പ്രഭാകര്‍ സെയില്‍ മരിച്ചു. എന്‍ സി ബിയുടെ സാക്ഷിയായിരുന്ന പ്രഭാകര്‍ സെയില്‍ പിന്നീട് കൂറുമാറുകയായിരുന്നു.

36 വയസായിരുന്നു. ചെമ്പൂരിലെ മഹുല്‍ ഏരിയയിലെ വീട്ടില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹം മരിച്ചതെന്ന് പ്രഭാകര്‍ സെയിലിന്റെ അഭിഭാഷകന്‍ തുഷാര്‍ ഖണ്ഡാരെ പറയുന്നു.


കേസിലെ മറ്റൊരു സാക്ഷി കിരണ്‍ ഗോസാവിയുടെ അംഗരക്ഷകന്‍ കൂടിയാണ് പ്രഭാകര്‍ സെയില്‍.
ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട കേസ് ആണ് കോര്‍ഡെലിയ ക്രൂയിസ് മയക്കുമരുന്ന് കേസ്. കേസില്‍ ആര്യന്‍ ഖാനെ മന:പൂര്‍വം അകപ്പെടുത്തിയതാണെന്ന ആരോപണങ്ങള്‍ ശരിവെച്ചുകൊണ്ടുള്ള പ്രഭാകര്‍ സെയിലിന്റെ വെളിപ്പെടുത്തല്‍ വലിയ കോളിളക്കമുണ്ടാക്കിയിരുന്നു.
ലഹരി പാര്‍ട്ടി കേസ് അന്വേഷിക്കുന്ന എന്‍ സി ബിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു സമീര്‍ വാങ്കഡെയ്ക്കെതിരെ ആയിരുന്നു പ്രഭാകര്‍ സെയില്‍ കോഴ ആരോപണം ഉന്നയിച്ചത്. എന്‍ സി ബി പണം വാഗ്ദാനം ചെയ്തിരുന്നുവെന്നും കേസ് ഒത്തുതീര്‍പ്പാക്കാന്‍ പണ ഇടപാട് നടന്നതായുമാണ് പ്രഭാകര്‍ സെയില്‍ ആരോപിച്ചിരുന്നത്.

