

കോഴിക്കോട്: മലയാള സിനിമാ മേഖലയില്‍ എത്തിപ്പെടുന്ന ട്രാന്‍സ് ജെന്‍ഡേഴ്‌സിന്റെ കഴിവുകള്‍ വേണ്ടത്ര ഉപയോഗപ്പെടുത്താന്‍ നമുക്ക് കഴിഞ്ഞിട്ടില്ലെന്ന് പ്രശസ്ത നടി സുരഭി ലക്ഷ്മി.
ഫസ്റ്റ് ക്ലാപ് ഫിലിം സൊസൈറ്റി കോഴിക്കോട്ട് നടത്തുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

എന്റെ സ്വന്തം അനുഭവത്തില്‍ നിന്നാണ് ഞാനിത് പറയുന്നത്. ഇപ്പോള്‍ ഇവര്‍ക്ക് കാര്യമായ പരിഗണന കിട്ടുന്നത് മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന രീതിയില്‍ മാത്രമാണ്. എന്നാല്‍ അതില്‍ തന്നെ അവര്‍ കാണിക്കുന്ന പൂര്‍ണത കാണുമ്പോള്‍ നമുക്കറിയാം മറ്റു മേഖലകളിലും കഴിവുള്ള ഈ വിഭാഗത്തില്‍പ്പെട്ടവര്‍ വന്നാല്‍ അത് സിനിമാ ലോകത്തിനും ഏറെ മുതല്‍ക്കൂട്ടായി മാറുമെന്ന് എന്നും അവര്‍ പറഞ്ഞു.

ചടങ്ങില്‍ സൊസൈറ്റി പ്രസിഡന്റ് ഷാജൂണ്‍ കാര്യാല്‍ അധ്യക്ഷത വഹിച്ചു. പുരുഷന്‍ കടലുണ്ടി, എം എ സിദ്ദീഖ്, വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. ഷാജി മുകുന്ദന്‍ സ്വാഗതവും ജയകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
എല്‍ ജി ബി ടി വണ്‍ ക്യൂ വിഭാഗത്തില്‍പ്പെട്ട സഞ്ജ നാ ചന്ദ്രന്‍, സിയാ പവല്‍, അനാമിക എന്നിവരെ ആദരിച്ചു.
മൂന്നു ദിവസം നീണ്ടുനില്ക്കുന്ന ചലച്ചിത്ര മേള എല്‍ ജി ബി ടി വണ്‍ ക്യൂ വിഭാഗത്തില്‍ മലയാളത്തിലടക്കം നിര്‍മിച്ച ചലച്ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. മേള 30ന് സമാപിക്കും. ഉദ്ഘാടന ദിവസത്തില്‍ എ ഫന്റാസ്റ്റിക്ക് വുമണ്‍ (ജര്‍മ്മനി), ബെന്‍ഡിറ്റ (ഫ്രാന്‍സ്), അവനവിലോന (ഇന്ത്യ) എന്നി ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.

