കെ എം എ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Web Desk
2 Min Read

കൊച്ചി: ഫീസ് ഉള്‍പ്പെടെയുള്ള പഠന ആവശ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് കേരള മാനേജ്മെന്റ് അസോസിയേഷന്‍ (കെ എം എ) 2019 മുതല്‍ നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. ഉന്നത ബിരുദത്തിന് പഠിക്കുകയോ കോഴ്‌സിലേക്ക് പ്രവേശനം ലഭിക്കുകയോ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കും.

city exchange

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്ന വിദ്യാര്‍ഥികളുടെ കോഴ്‌സിന്റെയോ കോഴ്‌സിലേക്ക് പ്രവേശനം ലഭിച്ചതിന്റേയോ രേഖ, നിലവില്‍ പഠനത്തിന് വെല്ലുവിളി നേരിടുന്ന സാമ്പത്തിക സാഹചര്യത്തില്‍ നിന്നാണെന്നതിന് വില്ലേജ് ഓഫിസറുടേയോ സ്ഥാപന മേധാവിയുടേയോ സാക്ഷ്യപത്രം എന്നിവയാണ് ഹാജരാക്കേണ്ടത്. ടി സി എസ് വൈസ് പ്രസിഡന്റ് ദിനേശ് തമ്പിയുടെ നേതൃത്വത്തിലുള്ള കെ എം എ സി എസ് ആര്‍ സബ്കമ്മിറ്റി അപേക്ഷകള്‍ സൂക്ഷ്മപരിശോധന നടത്തി ഏറ്റവും അര്‍ഹരായവരെ കണ്ടെത്തിയാണ് തുക അനുവദിക്കുക.

സംസ്ഥാനത്തെ എല്ലാ പ്രൊഫഷണല്‍ കോളജുകള്‍ക്കും കെ എം എ സ്‌കോളര്‍ഷിപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്കിയിട്ടുണ്ട്. കെ എം എ കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പ്രകാരം അപേക്ഷകന്‍ യോഗ്യനാണെങ്കില്‍ സാധാരണ ഡിഗ്രി കോഴ്‌സിനേക്കാള്‍ പ്രൊഫഷണല്‍ കോഴ്‌സിനാണ് സ്‌കോളര്‍ഷിപ്പിന് മുന്‍ഗണന ലഭിക്കുക. അതോടൊപ്പം ആദ്യ വര്‍ഷങ്ങളിലോ സെമസ്റ്ററുകളിലോ ഉള്ളവരെ അപേക്ഷിച്ച് കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ കുറഞ്ഞ സമയ പരിധിയുള്ളവര്‍ക്കാണ് കൂടുതല്‍ വെയിറ്റേജ് ലഭിക്കുക. തെരഞ്ഞെടുക്കുന്ന സമയത്ത് വിദ്യാര്‍ഥിയുടെ പശ്ചാതലവും അക്കാദമിക നേട്ടങ്ങളും പരിഗണിക്കും. വിദ്യാര്‍ഥികള്‍ തങ്ങളുടെ കോഴ്സ് പൂര്‍ത്തിയാക്കി പ്ലേസ്മെന്റുകള്‍ നേടുകയും വരുമാനം ലഭിക്കുകയും ചെയ്യുമ്പോള്‍ കൂടുതല്‍ പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കാനും ദരിദ്ര വിദ്യാര്‍ഥികള്‍ക്ക് പ്രയോജനം ലഭിക്കാനും ഗുണഭോക്താക്കളുടെ സംഭാവനയായി പണം തിരികെ ലഭ്യമാക്കുന്നതിനെയും കെ എം എ പ്രോത്സാഹിപ്പിക്കും.

സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് ലഭിക്കുന്ന ഫണ്ടിന്റേയും സംഭാവനയുടേയും ലഭ്യതയുമായി ബന്ധപ്പെട്ട് ഈ വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തി കെ എം എയുടെ സി എസ് ആര്‍ സംരംഭമായി തുടര്‍ വര്‍ഷങ്ങളിലും നടപ്പാക്കും. കെ എം എ മാനേജ്‌മെന്റ് എജുക്കേഷന്‍ ഫൗണ്ടേഷന്‍ വഴിയാണ് ഫണ്ട് ശേഖരിക്കുന്നത്. അതോടൊപ്പം കെ എം എ കോര്‍പറേറ്റ് അംഗങ്ങള്‍ അവരുടെ സി എസ് ആറിലൂടേയും മറ്റ് ചാരിറ്റബിള്‍ അലോക്കേഷനുകളിലൂടെയും പദ്ധതിയിലേക്ക് സംഭാവന നല്കിയും പങ്കാളികളാകും.
കൂടുതല്‍ വിവരങ്ങള്‍ കെ എം എയുടെ വെബ്‌സൈറ്റായ www.kma.org.in ല്‍ ലഭ്യമാണ്. അപേക്ഷകള്‍ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തോ പനമ്പള്ളി നഗറിലുള്ള കെ എം എ ഓഫിസില്‍ നിന്ന് നേരില്‍ വാങ്ങിയും ഉപയോഗിക്കാം.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!