ഉമ്മര്‍ ശരീഫ് ഓവര്‍സീസ് നാഷണലിസ്റ്റ് കള്‍ച്ചറള്‍ പീപ്പിള്‍ അധ്യക്ഷന്‍

Web Desk
1 Min Read

ദോഹ: ശരദ് പവാര്‍ എം.പി ദേശീയ പ്രസിഡണ്ടായ എന്‍ സി പി യുടെ പ്രവാസി സാംസ്‌കാരിക സംഘടനയായ ഒ എന്‍ സി പി യുടെ
( ഓവര്‍സീസ് നാഷണലിസ്റ്റ് കള്‍ച്ചറള്‍ പീപ്പിള്‍) ഖത്തര്‍ കമ്മിറ്റി അധ്യക്ഷനായി ഉമ്മര്‍ ശരീഫിനെ എന്‍ സി പി ദേശീയ നേതൃത്വം നിയമിച്ചു.നാഷണലിസ്റ്റ് കോണ്‍ഗ്രസ്സ് പാര്‍ട്ടി ഓവര്‍സീസ് സെല്‍ ദേശീയ അധ്യക്ഷന്‍ ബാബു ഫ്രാന്‍സീസ് ന്യൂഡല്‍ഹി പാര്‍ട്ടി ആസ്ഥാനത്തു നിന്നാണ് നിയമന ഉത്തരവ് നല്‍കിയത്. ഉമര്‍ ശരീഫ് 25 വര്‍ഷമായി ഖത്തര്‍ പ്രവാസിയാണ്.ലക്ഷദ്വീപിലെ കല്‍പ്പേനി ദ്വീപ് സ്വദേശികളായ ചെമ്മങ്കാത്ത് ആറ്റക്കോയയുടേയും, പാത്തുമാബിയുടേയും മകനാണ് ഉമ്മര്‍ശരീഫ.് ആന്ത്രോത്ത് മഹാത്മ ഗാന്ധി കോളേജിലും ഫാറൂക്ക് കോളേജിലുമായി പഠനം പൂര്‍ത്തിയാക്കിയ ശേഷം പ്രവാസ ജീവിതത്തോടൊപ്പം സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി പൊതുരംഗത്ത് സജീവ സാന്നിധ്യമാണ്.
എന്‍ സി പി ക്ക് ശക്തമായ സംഘടന സംവിധാനവും, സ്വാധീനവുമുള്ള ലക്ഷദ്വീപില്‍ നിന്ന് പ്രവാസ ലോകത്ത് ദേശീയ തലത്തില്‍ വിവിധ സംസ്ഥാനക്കാര്‍ അംഗങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ഖത്തര്‍ നേതൃത്വത്തിലേക്കുള്ള നിയമനം ഉമര്‍ശരീഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വലിയ അംഗീകാരമാണെന്ന് എന്‍ സി പി ഓവര്‍സീസ് സെല്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!