Community
ഓണ്‍ അറൈവലില്‍ ഖത്തറിലെത്തുന്നവര്‍ക്ക് മുന്‍കരുതല്‍ ഉപദേശിച്ച് കെ എം സി സി പ്രസിഡന്റ്
ദോഹ: ഓണ്‍ അറൈവല്‍ വിസയില്‍ ഖത്തറിലെത്തി സഊദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നവര്‍ മരുന്നും അതുപോലുള്ള വസ്തുക്കളും കൈകാര്യം ചെയ്യുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ആവശ്യപ്പെടുന്നു. കേരളത്തില്‍ നിന്നും ഖത്തര്‍ വഴി സഊദിയിലേക്ക് പോകാന്‍ എത്തിയ ഒരാള്‍ രാജ്യത്തെ പട്ടികയിലില്ലാത്ത മരുന്ന് കൈവശം വെച്ചതിനെ തുടര്‍ന്ന് പൊലീസ് പിടിയിലായതിനെ തുടര്‍ന്നാണ് ഇക്കാര്യം ശ്രദ്ധിക്കണമെന്ന് കമ്യൂണിറ്റി നേതാക്കള്‍ ആവശ്യപ്പെടുന്നത്.
കെ എം സി സി ഖത്തര്‍ സ്റ്റേറ്റ് പ്രസിഡന്റ് എസ് എ എം ബഷീര്‍ ഇന്ന് ഇതുമായി ബന്ധപ്പെട്ട് ഫേസ് ബുക്കില്‍ കുറിപ്പെഴുതിയിട്ടുണ്ട്. മറ്റൊരാള്‍ക്കു വേണ്ടി മുട്ടുവേദനയ്ക്കുള്ള മരുന്നുമായി എത്തിയ ഒരാളാണ് പൊലീസിന്റെ പിടിയിലായതെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ലഹരി മരുന്നല്ലെന്ന് ഖത്തര്‍ അധികൃതര്‍ക്ക് ബോധ്യപ്പെട്ടാല്‍ രാജ്യത്തിന്റെ പട്ടികയിലില്ലാത്ത മരുന്നാണെങ്കില്‍ കൊണ്ടുവന്നയാളെ തിരിച്ചയക്കുമെന്നാണ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്.
സ്വന്തം ഉപയോഗത്തിനുള്ള മരുന്നുകള്‍ മാത്രം കൊണ്ടുവരണമെന്നും അതിനുപോലും ഡോക്ടറുടെ കുറിപ്പടിയും വാങ്ങിയ ബില്ലും ഉള്‍പ്പെടെ കൈവശമുണ്ടായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. മറ്റു രാജ്യങ്ങളിലേക്ക് കൂടി പോകാന്‍ ഖത്തര്‍ നല്കുന്ന സൗകര്യങ്ങള്‍ നിയമം പാലിച്ച് ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
എസ് എ എം ബഷീറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:


ഖത്തര്‍ വഴി സഊദിഅറേബ്യയിലേക്ക് പോകുന്നവരുടെ അറിവിലേക്കായി വീണ്ടും. സഊദിയിലേക്ക് പോകാന്‍ വേണ്ടി യാത്രാ മധ്യേ ദോഹയില്‍ വിമാനമിറങ്ങിയ ഒരാളെ ഇന്നു പോലീസ് പിടിച്ചു കൊണ്ട് പോയിരിക്കുന്നു. അദ്ദേഹത്തിന്‍റെ കൂടെ വന്നവരില്‍ നിന്നും നാട്ടില്‍ നിന്ന് ബന്ധുക്കളുടെ അടുത്തു നിന്നും ലഭിച്ച വിവരം അനുസരിച്ച് അദ്ദേഹത്തിന്റെ കയ്യില്‍ അമ്മാവന്റെ മുട്ട് വേദനക്ക് കഴിക്കാനുള്ള മരുന്ന് ഉണ്ടായിരുന്നു. പക്ഷെ അതിന്റെ പ്രിസ്ക്രിപ്ഷനോ ബില്ലോ കൈവശം ഉണ്ടായിരുന്നില്ല.ഇവിടെ ഖത്തറില്‍ ചില അലോപ്പതി മരുന്നുകള്‍ ആരോഗ്യത്തിനു ഹാനികര മാണെന്ന് കണ്ടു നിരോധിച്ചിട്ടുണ്ട്. അത്തരം മരുന്നുകള്‍ രാജ്യത്തേക്ക് കൊണ്ട് വരുന്നതോ കൈവശം വെക്കുന്നതോ ശിക്ഷാര്‍ഹമായ കുറ്റമാണ്. അത്തരക്കാരെ ലഹരിമരുന്നല്ല എന്ന് ബോധ്യപ്പെട്ടാല്‍ അവരവരുടെ നാട്ടിലേക്ക് തിരിച്ചയ ക്കും. ഓര്‍ക്കുക. ക്വാറന്റൈന്‍ നിയമത്തിലെ ഇളവുകള്‍ക്ക് വേണ്ടി സഊദിയിലെക്കോ മറ്റു രാജ്യങ്ങളിലേക്കോ ഖത്തര്‍ വഴി പോകുന്നവര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നതു ഓണ്‍ അറൈവല്‍ വിസയാണ്. സാങ്കേതികമായി ഇത് ഖത്തറിലേക്ക് വരാന്‍ മാത്രമുള്ള വിസയാണ്. ഇവിടെ നിന്ന് നാട്ടിലേക്ക് മടങ്ങിപ്പോകാതെ വേറെ രാജ്യങ്ങളിലേക്ക് പോകാന്‍ ഏതു രാജ്യത്തേക്കാണോ പോകുന്നത് അവിടത്തെ വിസയും വിവിധ വിമാനക്ക മ്പനികള്‍ നിഷ്ക്കര്‍ഷിക്കുന്ന രേഖകളും ഉണ്ടായാല്‍ മതി. കയറി പ്പോകുന്നതിനു ഖത്തറില്‍ യാതൊരു വിധ തടസ്സവുമില്ല. ആ സൌകര്യമാണ് ഇപ്പോള്‍ ആളുകള്‍ ഉപയോഗിക്കുന്നത്. സ്വന്തം രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തിയ ശേഷം മറ്റുള്ളവര്‍ക്ക് കൂടി ഉപകാരപ്പെടുത്തുവാന്‍ ഖത്തര്‍ ഭരണകൂടം ചെയ്യുന്ന ഒരു ഉപകാരമാണ് ഇതെന്ന് മനസ്സിലാക്കുക.പക്ഷെ ഖത്തറിലേക്ക് വരുമ്പോഴും പോകുമ്പോഴും ഈ രാജ്യത്തിലെ നിയമ ങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്ക ണം. ഇത് പോലെ മരുന്നുകള്‍ കൊണ്ട് വരുമ്പോള്‍ അത് ഖത്തറില്‍ നിരോധിക്കപ്പെട്ട മരുന്നാണോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തണം. ഉറപ്പില്ലെങ്കില്‍ കൊണ്ട് വരരുത്.കൈവശം പ്രിസ്ക്രി പ്ഷനും ബില്ലും അടക്കം കൃത്യമായ രേഖകള്‍ ഉണ്ടാവണം. ഈ സാഹചര്യത്തില്‍ അവരവര്‍ കഴിക്കുന്ന മരുന്നല്ലാതെ മറ്റൊരു മരുന്നും കൊണ്ട് വരാതിരിക്കാന്‍ ശ്രദ്ധിക്കുകയേ നിര്‍വ്വാഹമുള്ളൂ. അറിവില്ലായ്മ കൊണ്ടോ ദുരുപയോഗം ചെയ്തോ ഇത്തരം സൌകര്യങ്ങള്‍ ഇല്ലാതാക്കിയാല്‍ അത് കാരണം ഒരു പാട് പേര്‍ക്ക് ഇങ്ങനെ യാത്ര ചെയ്യാനുള്ള നുള്ള അവസരമാണ് നഷ്ടപ്പെടുക എന്ന് ഓര്‍ക്കുക. ഖത്തര്‍ വഴി പോകാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കൃത്യമായ അറിവോട് കൂടി നിബന്ധനക ളും നിയമങ്ങളും പാലിച്ചു കൊണ്ട് യാത്ര ചെയ്യുക.നിയമങ്ങള്‍ ഉണ്ടാക്കുന്നത് ജനങ്ങളെ ബുധിമ്മുട്ടിക്കാ നല്ല സംരക്ഷിക്കാനാണ്.അത് കൊണ്ട് തന്നെ ഈ സൗകര്യം ചെയ്തു തരുന്ന ഖത്തര്‍ എന്ന രാജ്യത്തിന്റെ നിയമങ്ങള്‍ അനുസരി ക്കാന്‍ ഓരോ യാത്രക്കാരനും ബാധ്യസ്ഥരാണ്. പരമാവധി ആളുകളിലേക്ക് ഇത് എത്തിച്ചു കൊടുക്കുക.


