ടൂറിസം വളര്‍ച്ചയുടെ പിന്തുണയില്‍ ഖത്തറിലെ റീട്ടയില്‍ മേഖല സ്ഥിരതയില്‍

Web Desk
1 Min Read

ദോഹ: ഉപഭോക്തൃ ചെലവിലെ സ്ഥിരതയും ടൂറിസം മേഖലയുടെ തുടര്‍ച്ചയായ വളര്‍ച്ചയും പിന്തുണച്ചതോടെ 2025-ലെ മൂന്നാം പാദത്തില്‍ ഖത്തറിലെ റീട്ടെയില്‍ മേഖല സ്ഥിരത പുലര്‍ത്തിയതായി കുഷ്മാന്‍ ആന്റ് വെയ്ക്ഫീല്‍ഡ് പുറത്തിറക്കിയ വിപണി അവലോകന റിപ്പോര്‍ട്ട്.

city exchange

പ്രവര്‍ത്തനനില സ്ഥിരമായിരുന്നുവെങ്കിലും റീട്ടെയില്‍ ഫോര്‍മാറ്റുകളിലുടനീളം പ്രകടനം വ്യത്യാസപ്പെട്ടതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഉപഭോക്താക്കളുടെ മുന്‍ഗണനകള്‍ ഡെസ്റ്റിനേഷന്‍ മാളുകളിലേക്കും ലൈഫ്സ്‌റ്റൈല്‍ അധിഷ്ഠിത വികസനങ്ങളിലേക്കും മാറുന്നതിന്റെ പ്രതിഫലനമായാണ് ഈ വ്യത്യാസം വിലയിരുത്തപ്പെടുന്നത്.

കുഷ്മാന്‍ ആന്റ് വെയ്ക്ഫീല്‍ഡിന്റെ 2025 മൂന്നാം പാദ കണക്കുകള്‍ പ്രകാരം, റീട്ടെയില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമായും ആഭ്യന്തര ആവശ്യമാണ് കരുത്തേകുന്നത്. ഇതിന് പുറമെ, 2024-ലെ അതേ കാലയളവിനെ അപേക്ഷിച്ച് ടൂറിസ്റ്റ് വരവില്‍ 2.2 ശതമാനം വാര്‍ഷിക വര്‍ധനയും മേഖലയെ പിന്തുണച്ചതായി ദി പെനിന്‍സുല പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

Share This Article
Leave a Comment
error: Content is protected !!