വാഴയൂര്‍ സര്‍വീസ് ഫോറം ഖത്തര്‍ യാത്രയപ്പ് നല്‍കി

Web Desk
1 Min Read

ദോഹ: 14 വര്‍ഷക്കാലം പ്രവാസിയായി ഖത്തറില്‍ ജോലി ചെയ്തിരുന്ന വി എസ് എഫ് മുന്‍പ്രസിഡന്റ് രതീഷ് കക്കോവിന് വി എസ് എഫ് ഖത്തര്‍ യാത്രയപ്പ് നല്‍കി.

city exchange

അബ്ദുസലാം അഴിഞ്ഞിലം അധ്യക്ഷത വഹിച്ചു. വി എസ് എഫ് ചീഫ് അഡ്വെസര്‍ മഷ്ഹൂദ് തിരുത്തിയാട് മെമെന്റോ നല്‍കി ആദരിച്ചു.

ഉപദേശക സമിതി അംഗം സുലൈമാന്‍ മദനി, വി.എസ് എഫ് മുന്‍ പ്രസിഡന്റുമാരായ ഹസീബ് ചണ്ണയില്‍, യാക്കൂബ് വാഴയൂര്‍, അബൂബക്കര്‍ തിരുത്തിയാട്, ട്രഷറര്‍ ജവാദ് വാഴയൂര്‍, അബ്ദുസലാം തിരുത്തിയാട്, നസീഫ് തിരുത്തിയാട്, വിനീഷ് കാരാട്, അനീസ് കോട്ടുപാടം, അന്‍വര്‍ തിരുത്തിയാട്, ഷാഫി കക്കോവ്, സിദ്ധീഖ് പുതുക്കോട്, ഷംജിത് ചെണ്ണയില്‍ എന്നിവര്‍ പ്രസംഗിച്ചു.

രതീഷ് കക്കോവ്, വൃന്ദ കെ നായര്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി. രത്‌നാകരന്‍ കാരാട് സ്വാഗതവും സ്മിത രത്‌നാകരന്‍ നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!