
തെരഞ്ഞെടുപ്പ് കാലത്ത് പാരഡി ഗാനങ്ങള്‍ അനവധി ഇറങ്ങാറുണ്ട്. ഈ തെരഞ്ഞൈടുപ്പ് കാലത്ത് ഏറ്റവും ഹിറ്റായത് ‘പോറ്റിയെ കേറ്റിയെ’ എന്ന് തുടങ്ങുന്ന പാരഡി ഗാനമായിരുന്നു.

പാട്ടല്ല സ്വര്‍ണക്കൊള്ളയാണ് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയത്. ഈ പാട്ട് കേട്ടപ്പോള്‍ സ്വര്‍ണ്ണക്കൊള്ളക്ക് കൂട്ടു നിന്ന ക്രമിനലുകളുടെ വികാരമാണ് വ്രണപ്പെട്ടത്.

ഇതേ ഗാനത്തിന്റെ ട്യൂണ്‍ പല കാലങ്ങളിലായി പല പാട്ടുകള്‍ക്കായി ഉപയോഗിച്ചിട്ടുണ്ട് വിശേഷിച്ചും തെരഞ്ഞെടുപ്പ് സമയത്ത്.
ശബരിമല ആചാരങ്ങളുമായി ബന്ധമുള്ള ഒറിജിനല്‍ പാട്ടിന്റ ട്യൂണ്‍ ഹജ്ജിനു പോകുന്നവരുടെ യാത്ര അടയാളപ്പെടുത്താനും ഉപയോഗിച്ചിട്ടുണ്ട്.
മതവികാരം വ്രണപ്പെടുത്തുന്ന ഒരു വരിയും ഈ ഗാനത്തില്‍ ഇല്ല. അതേസമയം പാര്‍ട്ടി വികാരങ്ങളെ വ്രണപ്പെടുത്തുന്ന പലതും ഉണ്ട് താനും. ഇവിടെ പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ചോദ്യം പ്രസക്തമാകുന്നു ഗാനം ഉണ്ടാക്കിയതാണോ തെറ്റ് അതല്ല അയ്യപ്പന്റെ സ്വര്‍ണ്ണം അപഹരിച്ചതോ.
രണ്ടര മാസം മുന്‍പ് ഇറങ്ങിയ ഈ പാട്ട് തെരഞ്ഞെടുപ്പ് കാലത്ത് നിര്‍ലോഭം ഉപയോഗിച്ചപ്പോഴൊന്നും പാര്‍ട്ടിക്ക് യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. തോറ്റു തൊപ്പിയിട്ട ശേഷമാണ് ഇതൊക്കെ ഓര്‍മ്മ വന്നത്, വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തി എന്ന പേരില്‍ കേസും ചാര്‍ജ് ചെയ്തത്.
യഥാര്‍ഥത്തില്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് പറഞ്ഞതുപോലെ ആവും സംഭവിക്കുക. ജനങ്ങള്‍ മറന്നു തുടങ്ങിയ ഒരു പ്രശ്‌നം ഒരിക്കല്‍ കൂടി പൊടി തട്ടിയെടുത്ത് ലൈവ് ആക്കി നിര്‍ത്താന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ.
കേസ് നിയമപരമായി നിലനില്‍ക്കില്ല എന്ന് നിയമ വിദഗ്ധര്‍ പറയുന്ന ഈ പ്രശ്‌നം പൊക്കിപ്പിടിച്ച് കൂടുതല്‍ വഷളാക്കിയാല്‍ പാര്‍ട്ടി ചെയ്യുന്നത് ആന മണ്ടത്തരമായിരിക്കുമെന്ന് മാത്രമല്ല ഭയാനകമായ തിരിച്ചടിയായിരിക്കും അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിടാന്‍ പോകുന്നത്. മാത്രമല്ല ഈ ഗാനം എല്ലാ ബൂത്തുകളിലും ആലപിക്കാന്‍ പോവുകയാണ് എന്ന് പ്രതിപക്ഷ നേതാവ് പറയുകയും ചെയ്തു.
ഒരുപാട് പ്രതിസന്ധികളും വിമര്‍ശനങ്ങളും നേരിട്ട
നൂറുവര്‍ഷം പാരമ്പര്യമുള്ള ഒരു പാര്‍ട്ടിക്ക് രണ്ടുവരി താങ്ങാന്‍ കഴിയുന്നില്ല!

