സുബൈറും മൊയ്തീന്‍കുട്ടിയും പറന്നെത്തി റാഞ്ചിയത് ഇടത് സ്വപ്‌നം

Web Desk
1 Min Read

കല്‍പകഞ്ചേരി: ഷാര്‍ജയിലെ കഫ്റ്റീരിയ ഉടമ സുബൈറിനും സഹോദരന്‍ ദുബൈ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി ജീവനക്കാരന്‍ മൊയ്തീന്‍ കുട്ടിക്കും തെരഞ്ഞെടുപ്പ് ഫലം പറഞ്ഞിട്ടും പറഞ്ഞിട്ടും മതിവരുന്നില്ല. ഫലം വന്ന് ഒരാഴ്ച പിന്നിട്ടെങ്കിലും, സത്യപ്രതിജ്ഞ നടക്കാനിരിക്കയാണെങ്കിലും തങ്ങളുടെ രണ്ടുവോട്ടിന് പാര്‍ട്ടിയും സ്ഥാനാര്‍ഥിയും ജയിച്ച കഥയാണ് ഇവര്‍ക്ക് പറയാനുള്ളത്.

city exchange

ഇടതുമുന്നണിയുടെ മുസ്തഫ അമ്പലത്തിങ്ങല്‍ കൗണ്‍സിലറായ കല്‍പകഞ്ചേരി ഏഴാം വാര്‍ഡ് മുസ്‌ലിം ലീഗിന്റെ സുഹറാബി പച്ചിയത്ത് പിടിച്ചെടുത്തത് ഈ രണ്ട് വോട്ടിന്റെ മാത്രം പിന്‍ബലത്തിലായിരുന്നു. ഇടതു സ്വതന്ത്ര കൊട്ടേക്കാട്ടില്‍ സൈഫുന്നിസയാണ് പ്രവാസി വോട്ടിനു മുമ്പില്‍ അടിയറവു പറഞ്ഞത്.

തെരഞ്ഞെടുപ്പില്‍ വാര്‍ഡ് പിടിച്ചെടുക്കാന്‍ തങ്ങളുടെ വോട്ട് നിര്‍ണായകമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഷാര്‍ജയില്‍ നിന്ന് ‘വിമാനം പിടിച്ച്’ സുബൈറും മൊയ്തീന്‍ കുട്ടിയും നാട്ടിലെത്തിയത്. മുസ്‌ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകരായ ഇരുവര്‍ക്കും തങ്ങളുടെ വിമാന ടിക്കറ്റ് മുതലായി അഞ്ചുകൊല്ലം വാര്‍ഡ് തങ്ങളുടെ പാര്‍ട്ടിക്കൊപ്പം നിന്നതിന്റെ സന്തോഷമാണ് പറയാനുള്ളത്.

Share This Article
Leave a Comment
error: Content is protected !!