മാലിന്യ- വിസര്‍ജ്ജ്യത്തിനുമെതിരെ ആരോഗ്യ അധികൃതര്‍

Web Desk
1 Min Read

രാമന്തളി: പുന്നക്കടവിന് സമീപത്ത് താല്‍ക്കാലിക ഷെഡ് കെട്ടി താമസിക്കുന്ന വട്ടത്തോണിക്കാര്‍ പരിസര പ്രദേശം പാഴ്‌വസ്തുക്കളും പ്ലാസ്റ്റിക് സാധനങ്ങളും വലിച്ചെറിഞ്ഞു മലീമസമാക്കുകയും തൊട്ടടുത്തുള്ള തോട്ടില്‍ വിസര്‍ജ്ജിക്കുകയും ചെയ്യുന്നതും ശ്രദ്ധയില്‍ പെട്ടതിനാല്‍ ഫാമിലി ഹെല്‍ത്ത് സെന്റര്‍ ജെ എച്ച് ഐ പി കെ പ്രിയയുടെ നേതൃത്വത്തില്‍ സന്നദ്ധ സംഘ പ്രതിനിധികള്‍ സന്ദര്‍ശിച്ച് കര്‍ശന നിര്‍ദ്ദേശം നല്‍കി.

city exchange

മേലില്‍ ആവര്‍ത്തിച്ചാല്‍ മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും മുന്നറിയിപ്പ് നല്‍കി. കൊല്ലങ്ങളായി കൂടില്‍ കെട്ടി താമസിക്കുന്ന ഇവരുടെ തൊഴില്‍ മത്സ്യബന്ധനമാണ്.
അതിന്റെ മറവില്‍ ചുറ്റുവട്ടത്തെ വീടുകളില്‍ അനധികൃതമായി പ്രവേശിച്ച് ദാഹജലം ചോദിക്കുന്നതോടൊപ്പം മോഷണവും നാത്തുന്നത് അറിവില്‍ പെട്ടതിനെ തുടര്‍ന്നാണ് അവരെ നേരില്‍ ചെന്നുകണ്ടത്.

രണ്ടാം വാര്‍ഡ് അംഗം പി എം ശുഹൈബ, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, പി.വി ജനാര്‍ദ്ദനന്‍, മുണ്ടക്കാല്‍ ഇബ്രാഹിം, സരസു രോഹിണി, സി പി അലീമ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!