അപകടകരമായ വസ്തുക്കള്‍ കൊണ്ടുപോകാനുള്ള സ്‌പൈസ് ജെറ്റ് ലൈസന്‍സ് ഒരു മാസത്തേക്ക് മരവിപ്പിച്ചു

Web Desk
1 Min Read

മുംബൈ: അപകടകരമായ വസ്തുക്കള്‍ കൊണ്ടുപോകാനുള്ള സ്‌പൈസ് ജെറ്റിന്റെ ലൈസന്‍സ് സിവില്‍ ഏവിയേഷന്‍ ജനറല്‍ ഡയറക്ടറേറ്റ് താത്ക്കാലികമായി മരവിപ്പിച്ചു. ഒരു മാസത്തേക്കാണ് ലൈസന്‍സ് റദ്ദാക്കിയത്. ഇക്കാലയളവില്‍ ലിഥിയം- അയേണ്‍ ബാറ്ററി ഉള്‍പ്പെടെയുള്ള അപകടകരമായ വസ്തുക്കള്‍ സ്‌പൈസ് ജെറ്റിന്റെ ആഭ്യന്തര- അന്താരാഷ്ട്ര വിമാനങ്ങളില്‍ കയറ്റാനാവില്ല.

city exchange

സ്പൈസ് ജെറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ പാകപ്പിഴകള്‍ കണ്ടെത്തിയതോടെയാണ് കേന്ദ്രസര്‍ക്കാറിന്റെ നടപടി. വ്യവസ്ഥാപിതമായ നടപടിക്രമങ്ങള്‍ സ്പൈസ്ജെറ്റ് പാലിച്ചില്ലെന്നാണ് സിവില്‍ ഏവിയേഷന്‍ ജനറല്‍ ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. എന്നാല്‍ കേന്ദ്രം ആരോപിക്കുന്നതു പോലുള്ള കാര്യങ്ങളൊന്നുമില്ലെന്നും ചെറിയ വീഴ്ച മാത്രമാണ് തങ്ങളുടെ ഭാഗത്ത് സംഭവിച്ചതെന്നുമാണ് സ്‌പൈസ് ജെറ്റിന്റെ പ്രതികരണം. ലൈസന്‍സ് റദ്ദാക്കിയതിനെ കുറിച്ച് സ്‌പൈസ് ജെറ്റ് പ്രതികരിച്ചില്ല.

സിവില്‍ ഏവിയേഷന്‍ ജനറല്‍ ഡയറക്ടറേറ്റിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും പാലിച്ചിട്ടുണ്ടെന്നും അപകടകരമല്ലാത്ത വസ്തു എന്ന പേരില്‍ കയറ്റുമതി ചെയ്തതാണ് തങ്ങള്‍ക്കെതിരെ നടപടിയുണ്ടായ കാര്‍ഗോ എന്നും സ്‌പൈസ് ജെറ്റ് വ്യക്തമാക്കുന്നു. വ്യക്തികളുടെ ആരോഗ്യത്തിനോ സുരക്ഷയ്ക്കോ പ്രകൃതിയ്ക്കോ ദോഷകരമാവുന്ന വസ്തുക്കളൊണ് അപകടകരമായ വസ്തുക്കളുടെ ഗണത്തിലുള്ളത്. ഇത്തരം കാര്‍ഗോ വസ്തുക്കള്‍ കൊണ്ടുപോകുന്നതിനുള്ള നിയമമാണ് സ്‌പൈസ് ജെറ്റ് ലംഘിച്ചതെന്ന് സിവില്‍ ഏവിയേഷന്‍ ജനറല്‍ ഡയറക്ടറേറ്റ് പറയുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!