രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഭവന്‍സ് മുന്‍ഷി വിദ്യാശ്രമില്‍ പാദസ്മൃതി അരങ്ങേറി

Web Desk
0 Min Read

തൃപ്പൂണിത്തുറ: ഭവന്‍സ് മുന്‍ഷി വിദ്യാശ്രം രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ‘പാദസ്മൃതി’ അരങ്ങേറി. ഭാരതീയ വിദ്യാഭവന്റെ സ്ഥാപകനും സ്വാതന്ത്ര്യ സമര സേനാനിയും പ്രകൃതി സ്നേഹിയും എഴുത്തുകാരനുമായ കുലപതി ഡോ. കെ എം മുന്‍ഷിയുടെ ജീവിതത്തിലേയ്ക്കുള്ള തിരനോട്ടമാണ് പാദസ്മൃതി.

city exchange

മുംബൈ ഭാരതീയ വിദ്യാഭവന്‍ എക്സിക്യുട്ടീവ് സെക്രട്ടറിയും ഡയറക്ടര്‍ ജനറലുമായ ജഗദീഷ് ലഖാനി പരിപാടി ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാഭവന്‍ കൊച്ചി കേന്ദ്രം ചെയര്‍മാന്‍ വേണുഗോപാല്‍ സി ഗോവിന്ദ്, ഡയറക്ടര്‍ ഇ രാമന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ ലത എസ് സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ ലിജി പി പ്രസാദ് നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!