Connect with us

Business

സമ്പൂര്‍ണ വിവാഹ പ്ലാനിംഗ് സേവനങ്ങളുമായി യെസ് ഭാരത് വെഡിങ് കളക്ഷന്‍സ്

Published

on


കൊച്ചി: വിവാഹത്തിനാവശ്യമായ എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ അവതരിപ്പിക്കുന്ന വെഡ്ഡിംഗ്‌സ് ഓഫ് ഭാരത് പദ്ധതിയുമായി പ്രമുഖ വിവാഹ വസ്ത്രവ്യാപാര ശൃംഖലയായ യെസ് ഭാരത്. ഇതിന്റെ ഭാഗമായി യെസ് ഭാരതിന്റെ കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, കരുനാഗപ്പള്ളി, ഷോറൂമുകളില്‍ ഏറ്റവും മുന്തിയ ഫാഷനിലുള്ള ഹല്‍ദി, മെഹന്തി, ശാദി, പാര്‍ട്ടി തുടങ്ങിയവയ്ക്കുള്ള വിവിധങ്ങളായ വിവാഹ വസ്ത്രങ്ങള്‍ ആകര്‍ഷക നിരക്കുകളില്‍ ലഭ്യമാക്കും. ഇതോടൊപ്പമാണ് 2024 ജൂണ്‍ 14 മുതല്‍ സെപ്തംബര്‍ 30 വരെ രാജ്യത്താദ്യമായി യെസ് ഭാരത് ഉപഭോക്താക്കള്‍ക്ക് ജ്വല്ലറി പര്‍ച്ചേസുകള്‍, ബാങ്കിംഗ് സേവനങ്ങള്‍, ട്രാവല്‍, കേറ്ററിംഗ്, ഇവന്റ് മാനേജ്‌മെന്റ്, ഫോട്ടോ-വിഡിയോഗ്രാഫി തുടങ്ങിയ വിവാഹ ആവശ്യങ്ങള്‍ക്കുള്ള എല്ലാ മേഖലകളിലേയും സംസ്ഥാനത്തെ പ്രമുഖ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് വെഡ്ഡിംഗ്‌സ് ഓഫ് ഭാരത് അരങ്ങേറുകയെന്ന് യെസ് ഭാരത് ചെയര്‍മാന്‍ ഇ അയൂബ് ഖാന്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നാലും അഞ്ചും ചടങ്ങുകളായി വികസിച്ചിരിക്കുന്ന ഇക്കാലത്തെ വിവാഹാഘോഷങ്ങളുടെ പ്രധാന ആകര്‍ഷണം വ്യത്യസ്ത വേഷവിധാനങ്ങളായതുകൊണ്ട് അവ മുഴുവനും തെരഞ്ഞെടുക്കാവുന്ന ഇടത്തില്‍ത്തന്നെ മറ്റ് വിവാഹവാശ്യങ്ങള്‍ക്കുള്ള ബുക്കിംഗുകളും നടത്താമെന്ന സൗകര്യമാണ് വെ്ഡ്ഡിംഗ്‌സ് ഓഫ് ഭാരത് ഒരുക്കുകയെന്ന് ഇ അയൂബ് ഖാന്‍ പറഞ്ഞു. വിവാഹം നടത്തുന്നവരെ സംബന്ധിച്ചിടത്തോളം ക്ഷണിക്കുകയെന്ന ഉത്തരവാദിത്തം മാത്രം ബാക്കി വെച്ചുകൊണ്ടുള്ള സമ്പൂര്‍ണ സേവനങ്ങളാണ് ഒരു കുടക്കീഴില്‍ ഇങ്ങനെ അണിനിരത്തുക. മുന്‍കൂട്ടി ബുക്കു ചെയ്യുന്നതിലൂടെ യെസ് ഭാരത് ഉപഭോക്താക്കള്‍ക്ക് ഇത്തരം ഓരോ സേവനദാതാക്കളില്‍ നിന്നും മികച്ച ഡിസ്‌ക്കൗണ്ടുകളും ഓഫറുകളും ഉറപ്പു വരുത്തും. എല്ലാ സേവനങ്ങളും ഒരുമിച്ചോ ആവശ്യമുള്ളവ മാത്രമായോ തെരഞ്ഞെടുക്കാനും സൗകര്യമുണ്ടാകും. പങ്കാളികള്‍ മുന്‍കാലങ്ങളില്‍ ഭാഗഭാക്കായിട്ടുള്ള വിവാഹങ്ങളില്‍ നല്‍കിയിട്ടുള്ള സേവനങ്ങളുടെ വീഡിയോകളും ചിത്രങ്ങളും എക്‌സ്‌പോയില്‍ അവതരിപ്പിക്കും.

യെസ് ഭാരതിന്റെ കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, കരുനാഗപ്പള്ളി എന്നീ ഷോറൂമുകളില്‍ നിന്നും പര്‍ച്ചേസ് ചെയുന്ന വിവാഹ പാര്‍ട്ടികളില്‍ നിന്നും ഓരോ ഷോറൂമുകളില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്കു മുഴുവന്‍ തുകയും തിരികെ നല്‍കുന്നു. ബാങ്കിംഗ് പാര്‍ട്ണറായ ഫെഡറല്‍ ബാങ്കിലൂടെ ചുരുങ്ങിയത് 10,000 രൂപയുടെ മുതല്‍ പര്‍ച്ചേസുകള്‍ക്ക് മാസത്തില്‍ രണ്ടു തവണ 15 ശതമാനം ഇളവ് (പരമാവധി 1500 രൂപ) എന്നിവ ലഭിക്കും. ലാന്‍ഡ് ഹോളിഡേയ്‌സിന് 10 ശതമാനം ഇളവ്, ട്രാവല്‍ കാര്‍ഡ് ഫീസ് സൗജന്യം, നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യദമ്പതികള്‍ക്ക് 2 രാത്രിയും 3 പകലുമുള്‍പ്പെട്ട മലേഷ്യ ടൂര്‍ പാക്കേജ് എന്നിവയാണ് യൂണിമണിയുടെ ഓഫറുകള്‍. ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ശാദി വെഡ്ഡിംഗ്‌സ് അവരുടെ സേവനങ്ങള്‍ക്ക് 10 ശതമാനം ഇളവ്, ഒരു വിവാഹപ്പാര്‍ട്ടിക്ക് നറുക്കെടുപ്പിലൂടെ 1 ലക്ഷം രൂപ ഇളവ് എന്നിവ ലഭിക്കും. ഫൂഡീ മലബാര്‍ കിച്ചന്റെ കേറ്ററിംഗ് സേവനങ്ങള്‍ക്ക് 10 ശതമാനം ഇളവ്, തുടര്‍ന്ന് ഒരു വര്‍ഷത്തിനുള്ളില്‍ നടക്കുന്ന മറ്റൊരു ഇവന്റിന് 100 അതിഥികള്‍ക്കുള്ള കോംപ്ലിമെന്ററി കേറ്ററിംഗ് എന്നിവ ലഭിക്കും. വേവയില്‍ നിന്നുള്ള വിഡിയോ, ഫോട്ടോഗ്രാഫി സേവനങ്ങളില്‍ സ്റ്റാന്‍ഡേഡ് പാക്കേജിന് 10 ശതമാനവും പ്രീമിയം പാക്കേജിന് 15 ശതമാനവും ഇളവ് ലഭിക്കും. കൂടാതെ നറുക്കെടുപ്പിലൂടെ ഒരു വിവാഹപ്പാര്‍ട്ടിക്ക് 1 ലക്ഷം രൂപ ക്യാഷ്ബാക്കും നല്‍കും.

കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലെ കവിത ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് പണിക്കൂലിയില്‍ 30 ശതമാനം കിഴിവിന് പുറമെ തിരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്കു ഒരു ഡയമണ്ട് മാലയും കൊടുക്കുന്നതാണ്. കരുനാഗപ്പള്ളിയിലെ അറേബ്യന്‍ ജ്വല്ലറിയില്‍ നിന്നുള്ള പര്‍ച്ചേസുകള്‍ക്ക് പണിക്കൂലിയില്‍ ലഭിക്കുന്ന ഇളവിനും 8 ഗ്രാം വാങ്ങുമ്പോള്‍ കിട്ടുന്ന 5555 രൂപ ഡിസ്‌കൗണ്ടിന് പുറമെ ഒരു ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണവും ലഭിക്കും.

യെസ് ഭാരത് വെഡ്ഡിംഗ് കളക്ഷന്‍സ് മാനേജിംഗ് ഡയറക്ടര്‍മാരായ ഷിബു എച്ച്, അന്‍ഷാദ് അയൂബ് ഖാന്‍, സബാ സലാം, ഫെഡറല്‍ ബാങ്ക് അസോസിയേറ്റ് വൈസ് പ്രസിഡന്റ് അലക്സ് വില്‍സണ്‍, യൂണിമണി സി ഇ ഒ സിഎ കൃഷ്ണന്‍ ആര്‍, സി എഫ് ഒ മനോജ് മാത്യു, അറേബ്യന്‍ ജ്വല്ലറി എച്ച് ആര്‍ മാനേജര്‍ പ്രിന്‍സ് സണ്ണി, കവിത ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ബ്രാന്‍ഡ് മാനേജര്‍ ഡെന്നി, ഫുഡീസ് മലബാര്‍ കിച്ചന്‍ എം ഡി മുഹമ്മദ് നവാസ് പി, ഡയറക്ടര്‍ അഷ്ഖര്‍ അലവി, ഓപ്പേറഷന്‍സ് ഡയറക്ടര്‍ ലിമേഷ് മാരാര്‍, വെവ ഡയറക്ടര്‍ രോഹിത് രഘുവരന്‍, ശാദി വെഡ്ഡിംഗ് മാനേജ്മെന്റ് സ്ഥാപകനും ഡയറക്ടറുമായ പ്രിജോ ജോസ് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!