കൊയിലാണ്ടി എം എല്‍ എ കാനത്തില്‍ ജമീല അന്തരിച്ചു

Web Desk
1 Min Read

കോഴിക്കോട്: കൊയിലാണ്ടി എം എല്‍ എ കാനത്തില്‍ ജമീല അന്തരിച്ചു. 59 വയസ്സായിരുന്നു. അര്‍ബുദ ബാധയെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്ന കാനത്തില്‍ ജമീലയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

city exchange

ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റും സി പി എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമാണ്.

എല്‍ ഐ സി ഏജന്റായി പ്രവര്‍ത്തനം ആരംഭിച്ച കാനത്തില്‍ ജമീല 1995ല്‍ തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, 2000ല്‍ തലക്കുളത്തൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ, 2005ല്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് 2010ലും 2020ലും കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിരുന്നു. 2021ല്‍ കൊയിലാണ്ടിയില്‍ നിന്നും എം എല്‍ എ ആയതോടെ ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയായിരുന്നു. ത്രിതല പഞ്ചായത്ത് സവിധാനത്തില്‍ ഗ്രാമം, ബ്ലോക്ക്, ജില്ലാ തലങ്ങളില്‍ പ്രസിഡന്റ് സ്ഥാനം വഹിച്ച വനിതയെന്ന അപൂര്‍വ്വ റെക്കോര്‍ഡും കാനത്തില്‍ ജമീലയുടെ പേരിലുണ്ട്.

കാനത്തില്‍ അബ്ദുറഹ്മാനാണ് ജമീലയുടെ ഭര്‍ത്താവ്. അയ്‌റീജ് റഹ്മാന്‍ (യു എസ് എ), അനൂജ സുഹൈബ് (ന്യൂനപക്ഷ കോര്‍പറേഷന്‍ ഓഫിസ്, കോഴിക്കോട്) എന്നിവര്‍ മക്കളും തേജു, സുഹൈബ് എന്നിവര്‍ മരുമക്കളുമാണ്. കുറ്റ്യാടി നടുവിലക്കണ്ടി വീട്ടില്‍ പരേതരായ ടി കെ അലിയുടേയും മറിയത്തിന്റേയും മകളാണ് ജമീല.

- Advertisement -
Ad image

മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, സ്പീക്കര്‍ എ എന്‍ ഷംസീര്‍ എന്നിവര്‍ അനുശോചിച്ചു.

Share This Article
Leave a Comment
error: Content is protected !!