

ദോഹ: ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ 10, 20, 30 പ്രമോഷന്‍ ഔദ്യോഗികമായി ആരംഭിച്ചു. പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, മാംസം, ബേക്കറി, ഹോട് ഫുഡ്, സൗന്ദര്യവര്‍ധക വസ്തുക്കള്‍, വീട്ടുപകരണങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ഇലക്ട്രോണിക്‌സ്, കംപ്യൂട്ടര്‍ ആക്സസറികള്‍, നിത്യോപയോഗ സാധനങ്ങള്‍, ഭക്ഷ്യധാന്യങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ ഈ ഓഫറില്‍ എല്ലാ ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ഔട്ട്ലെറ്റുകളിലും ഉപയോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

വിന്റര്‍ സീസണില്‍ വന്‍ വിലക്കുറവില്‍ ജാക്കറ്റുകള്‍, സ്വെറ്ററുകള്‍, തൊപ്പികള്‍ ഉള്‍പ്പെടെയുള്ള ശൈത്യകാല വസ്ത്രങ്ങളും ഉള്‍പ്പെടുന്നു. പുരുഷന്മാരുടെ വസ്ത്രങ്ങള്‍, ലേഡീസ് ചുരിദാറുകള്‍, ഡെനിം ജാക്കറ്റുകള്‍, കിഡ്സ് വെയര്‍, പാദരക്ഷകള്‍, സ്ത്രീകളുടെ ബാഗുകള്‍, എന്നിവയുള്‍പ്പെടെ വിപുലമായ ശേഖരം ഇവിടെ ഉണ്ട്. പ്രമോഷന്റെ ഭാഗമായി എല്ലാ വിഭാഗങ്ങളിലുള്ള ഉത്പന്നങ്ങള്‍ക്കും പ്രത്യേക ഡിസ്‌കൗണ്ടുകള്‍ ആസ്വദിക്കാനാകും.

10, 20, 30 പ്രമോഷന് പുറമേ, ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റിലെ ഉപഭോക്താക്കള്‍ക്ക് 50 റിയാല്‍ ചെലവഴിച്ച് ’11-ാം ആനിവേഴ്‌സറി’ മെഗാ പ്രമോഷനില്‍ പങ്കെടുക്കാം. സമ്മാനങ്ങളില്‍ 240,000 റിയാല്‍ ക്യാഷ് റിവാര്‍ഡുകളും 2 ലക്ഷ്വറി കാറുകളും ഭാഗ്യ നറുക്കെടുപ്പിലൂടെ ലഭിക്കും. 2024 ഡിസംബര്‍ 25 വരെ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ എല്ലാ ഔട്ട്ലെറ്റുകളിലും (ഗ്രാന്‍ഡ് മാള്‍ ഏഷ്യന്‍ ടൗണ്‍, മെക്കയിന്‍സ്, ഗ്രാന്‍ഡ് എക്‌സ്പ്രസ്സ് ഷഹാനിയ, ഗ്രാന്‍ഡ് എക്‌സ്പ്രസ്സ് (ഷോപ് നമ്പര്‍ 91 & 170, പ്ലാസ മാള്‍), ഉമ്മു ഗര്‍ന്‍, അസീസിയ, എസ്ദാന്‍ മാള്‍ വുകൈര്‍) ഈ പ്രൊമോഷന്‍ ഉണ്ടാവും.
എല്ലാ മൂന്നു മാസക്കാലയളവിലും നടത്തി വരുന്ന മെഗാ പ്രമോഷനുകളിലൂടെ കാറുകളും ഗോള്‍ഡ് ബാറുകളും ക്യാഷ് പ്രൈസുകളും നല്‍കി ഒരുപാട് വിജയികളെ സൃഷ്ടിക്കാന്‍ ഗ്രാന്‍ഡ് മാളിന് സാധിച്ചിട്ടുണ്ട്. ഈ ആനുകൂല്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടറും ഐസിസി ഉപദേശക സമിതി അംഗവുമായ അഷ്റഫ് ചിറക്കല്‍ അറിയിച്ചു.

