

മസ്‌കറ്റ്- ഒമാനിലെ ചില നോട്ടുകളുടെ ക്രയവിക്രയം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ അറിയിച്ചു. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച തിയ്യതി മുതല്‍ 360 ദിവസത്തെ കാലയളവിന് ശേഷമായിരിക്കും തീരുമാനം പ്രാബല്യത്തില്‍ വരിക.

- ക്രയവിക്രയം അവസാനിക്കുന്ന നോട്ടുകള്‍:
- 1. 2000 നവംബറില്‍ പുറത്തിറക്കിയ 50, 20, 10, 5 റിയാലുകള്‍
- 2. 2005ല്‍ പുറത്തിറക്കിയ 1 റിയാല്‍
- 3. 2010ല്‍ പുറത്തിറക്കിയ 20 റിയാല്‍
- 4. 2011ല്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ പുറത്തിറക്കിയ 50, 10, 5 റിയാലുകള്‍
- 5. 2015ല്‍ പുറത്തിറക്കിയ 1 റിയാല്‍
- 6. 2019ല്‍ പുറത്തിറക്കിയ 50 റിയാല്‍
- 7. 1995 നവംബറില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ പുറത്തിറക്കിയ 1 റിയാല്‍, 500 ബൈസ, 200 ബൈസ, 100 ബൈസ.
