Connect with us

Community

പ്രവാസികള്‍ കേരളത്തിന് നല്‍കുന്ന സംഭാവനകള്‍ മറക്കാനാവാത്തത്: ഇര്‍ഷാദിയ

Published

on


വളാഞ്ചേരി: പ്രവാസികള്‍ കേരളത്തിന് നല്‍കുന്ന സംഭാവനകള്‍ മറക്കാനാവാത്താതണെന്ന് വളാഞ്ചേരി കുളത്തൂര്‍ മര്‍കസു തസ്‌കിയത്തില്‍ ഇര്‍ഷാദിയ അറബിക്ക് കോളജില്‍ ഐ സി എഫ് ഖത്തര്‍ നാഷണല്‍ കമ്മിറ്റി നേതാക്കള്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ അഭിപ്രായപ്പെട്ടു.

ഖത്തറിലെ ഐ സി എഫ് നേതാക്കള്‍ക്കും സ്ഥാപന ഭാരവാഹികള്‍ക്കുമായിരുന്നു സ്വീകരണം ഒരുക്കിയത്. ഐ സി എഫ് നാഷണല്‍ പ്രസിഡന്റും ഇര്‍ഷാദിയ അറബിക്ക് കോളജ് പ്രസിഡന്റുമായ പറവണ്ണ അബ്ദുറസാഖ് മുസല്യാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഇര്‍ഷാദിയ ജനറല്‍ സെക്രട്ടറിയും സമസ്ത കേരള ജംഇയ്ത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവുമായ അലവി സഖാഫി കുളത്തൂര്‍ അധ്യക്ഷത വഹിച്ചു.

സയ്യിദലി സഖാഫി പടിഞ്ഞാറ്റുംമുറി, അബ്ദുസ്സലാം ഹാജി പുത്തനത്താണി, മുജീബ് സഖാഫി തുടങ്ങിയവര്‍ പ്രസംഗിച്ചു. യോഗത്തില്‍ ശരീഫ് സഖാഫി കുളത്തൂര്‍ സ്വാഗതവും അബ്ദുറഹ്‌മാന്‍ മുസല്യാര്‍ തലക്കടത്തൂര്‍ നന്ദിയും പറഞ്ഞു.

നൗഷാദ് അതിരുമട, ബീരാന്‍ ഹാജി കാരത്തൂര്‍, ഹുസൈന്‍ കഞ്ഞിപ്പുര, കുഞ്ഞീതു കോടൂര് തുടങ്ങിയവരും സംബന്ധിച്ചു.

മുപ്പതു വര്‍ഷം പൂര്‍ത്തിയാക്കിയ ഇര്‍ഷാദിയ സമ്മേളനത്തില്‍ പ്രഖ്യാപിച്ച ആദരവ് ഖത്തറിലെ പ്രമുഖ വ്യവസായിയും മതസാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഈത്തപ്പഴം ബാവഹാജിക്കുള്ള മെമന്റോ മകന്‍ സൈഫു ഹാജി കോഴിച്ചെന ഏറ്റുവാങ്ങി.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!