Connect with us

NEWS

കാരുണ്യമാണ് മതത്തിന്റെ മുഖമുദ്ര: ഡോ. ഹുസൈന്‍ മടവൂര്‍

Published

on


മുംബൈ: കാരുണ്യമാണ് മതത്തിന്റെ മുഖമുദ്രയെന്നും ഇസ്‌ലാം കാരുണ്യത്തിന് വലിയ പ്രാധാന്യം കല്‍പിക്കുന്നുണ്ടെന്നും കെ എന്‍ എം കേരള സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. ദീന്‍ എ റഹ്‌മത്ത് (കാരുണ്യത്തിന്റെ മതം) എന്ന പ്രമേയത്തില്‍ ബോംബെ മേഖലാ അഹ്‌ലെ ഹദീസ് സംഘടിപ്പിച്ച സമ്മേളനത്തില്‍ മുഖ്യാഥിതിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

അല്ലാഹു കാരുണ്യവാന്‍ (റഹ്‌മാന്‍) ആണ്.
മുഹമ്മദ് നബി ലോകത്തിന്റെ കരുണ (റഹ്‌മതുന്‍ ലില്‍ ആലമീന്‍) ആണ് എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. ലോകത്തുള്ള സര്‍വ്വരോടും കരുണ കാണിക്കണമെന്ന് മുഹമ്മദ് നബി ഉപദേശിച്ചിട്ടുമുണ്ട്. അതിനാല്‍ മുസ്‌ലിംകള്‍ ജാതി മത സമുദായ വ്യത്യാസമില്ലാതെ എല്ലാവരോടും കരുണയോടെ മാത്രം പെരുമാറണം. മനുഷ്യരെല്ലാം ഒരേ ദൈവത്തിന്റെ സൃഷ്ടികളും ഒരേ മാതാപിതാക്കളുടെ മക്കളുമാണ്. മുസ്‌ലിം ഒരിക്കലും തീവ്രവാദിയോ ഭീകരപ്രവര്‍ത്തകനോ ആവാന്‍ പാടില്ല എന്നും ഹുസൈന്‍ മടവൂര്‍ വിശദീകരിച്ചു.

അഹ്‌ലെ ഹദീസ് ബോംബെ മേഖലാ പ്രസിഡന്റ് മൗലാനാ അബ്ദുസ്സലാം സലഫിയുടെ ആധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ബോംബെയില്‍ നിന്നും ഡല്‍ഹി, യു പി, ബീഹാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വന്ന പ്രമുഖ പണ്ഡിതന്മാര്‍ പ്രസംഗിച്ചു.

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഖിലേന്ത്യാ അഹ്‌ലെ ഹദീസിന് ബോംബെയിലും പരിസര പ്രദേശങ്ങളിലുമായി ഇരുന്നൂറിലേറെ പള്ളികളും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്.


error: Content is protected !!