മികച്ച കലിനറി സ്ഥാപനം ക്രൗണ്‍ പ്ലാസ; ഹൗസ്‌കീപ്പിംഗ് മികവ് അബാദ് ഗ്രൂപ്പിന്

Web Desk
2 Min Read

കൊച്ചി: സംസ്ഥാനത്തെ ആതിഥേയ വ്യവസായ മേഖലയിലെ ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ആവശ്യമായ ഉത്പന്നങ്ങളും സേവനങ്ങളും അവതരിപ്പിച്ച പ്രമുഖ വാര്‍ഷിക പ്രദര്‍ശനമായ ഹോട്ടല്‍ടെക് കേരളയുടെ 14-ാമത് പതിപ്പ് കൊച്ചി ബോള്‍ഗാട്ടി പാലസ് ഇവന്റ് സെന്ററില്‍ സമാപിച്ചു.

city exchange

ഹൊറേക്ക എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഹോട്ടല്‍സ്/ റിസോര്‍ട്ടസ്, റെസ്റ്റോറന്റ്സ്, കേറ്ററിംഗ് മേഖലകള്‍ക്കാവശ്യമായ ഭക്ഷ്യോത്പന്നങ്ങള്‍, ചേരുവകള്‍, ഹോട്ടല്‍ ഉപകരണങ്ങള്‍, ലിനന്‍ ആന്‍ഡ് ഫര്‍ണിഷിംഗ്, ഹോട്ടല്‍വെയര്‍, ടേബ്ള്‍വെയര്‍ വാണിജ്യ അടുക്കള ഉപകരണങ്ങള്‍ തുടങ്ങിയവയുമായി 60-ലേറെ പ്രദര്‍ശകര്‍ പങ്കെടുത്തു.

കേരളാ ടൂറിസം, ഡി ടി പി സി, അസോസിയേഷന്‍ ഓഫ് അപ്രൂവ്ഡ് ആന്‍ഡ് ക്ലാസിഫൈഡ് ഹോട്ടല്‍സ് ഓഫ് കേരള (എ എ സി എച്ച് കെ), കേരള പ്രൊഫഷനല്‍ ഹൗസ് കീപേഴ്സ് അസോസിയേഷന്‍ (കെ പി എച്ച് എ), സൗത്ത് ഇന്ത്യ ഷെഫ്സ് അസോസിയേഷന്‍ (സിക) കേരള ചാപ്റ്റര്‍, ഓള്‍ കേരളാ കേറ്ററേഴ്സ് അസോസിയേഷന്‍ (എ കെ സി എ) എന്നീ സംഘടനകളുടേയും സ്ഥാപനങ്ങളുടേയും പിന്തുണയോടെയാണ് പ്രദര്‍ശനം നടന്നത്.

പ്രദര്‍ശനത്തിന്റെ ഭാഗമായി നടന്ന കലിനറി ചലഞ്ച് മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ മികച്ച കലിനറി സ്ഥാപനമായി കൊച്ചി ക്രൗണ്‍ പ്ലാസയും ഹൗസ്‌കീപ്പിംഗ് സ്ഥാപനമായി അബാദ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സും തെരഞ്ഞെടുക്കപ്പെട്ടു.

- Advertisement -
Ad image

വ്യക്തിഗത വിജയികള്‍: ഡിസ്സേര്‍ട് കേക്ക്- ഭവ്യ സന്തോഷ്, ഗ്രാന്‍ഡ് ഹയാത്ത്, ബ്രെഡ് ആന്‍ഡ് പേസ്്ട്രി ഡിസ്പ്ലേ- രാദ്ര മാധവ് സാഹു, ഗ്രാന്‍ഡ് ഹയാത്ത്, ഡോണ്‍ സെബാസ്റ്റിയന്‍, ക്രൗണ്‍ പ്ലാസ; നോവല്‍റ്റി കേക്ക്- അര്‍ജിത് ബിശ്വാസ്, ഗ്രാന്‍ഡ് ഹയാത്ത്, ഹോട്ട് കുക്കിംഗ് ചിക്കന്‍- കൗഷികി, ക്രൗണ്‍ പ്ലാസ; നോവെല്‍റ്റി കേക്ക്- അറിജിത്ത് ബിശ്വാസ് ഗ്രാന്‍ഡ് ഹയാത്ത്; വേസ്റ്റ് മറ്റീരിയല്‍സ് ഫ്ളവര്‍ ഡിസ്പ്ലേ- അരുണ്‍ റാം, ക്രൗണ്‍ പ്ലാസ; മോപ് റേസ്- അനില്‍ എ ഫോര്‍ട്ടേ കൊച്ചി; വാക്വം റേസ്- സാജന്‍ അബാദ് പ്ലാസ, ടവ്വല്‍ ആര്‍ട്ട്- തനോജം ബിദ്യാ ദേവി, തങ്ജം എച്ചന്‍ ചാമു, ബാക്ക്വാട്ടര്‍ റിപ്പിള്‍സ്.

തായ്, പ്രാദേശിക തീരദേശ ക്യൂസിന്‍, ഡിസ്സേര്‍ടുകള്‍, ഇറ്റാലിയന്‍ വിഭവങ്ങള്‍, സസ്യാധിഷ്ഠിത വിഭവങ്ങള്‍, പാസ്ത, ചോക്കലേറ്റുകള്‍ തുടങ്ങിയവ അവതരിപ്പിച്ച നെസ്ലെ പ്രൊഫഷനലിന്റെ സ്റ്റാളായിരുന്നു മേളയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. കേരളീയ സ്ഥാപനമായ സ്‌കൈഫോം മാട്രസസിന്റെ പുതിയ ഉത്പന്നങ്ങളും മേളയുടെ ഭാഗമായി. കാലവര്‍ഷം ശക്തമാകുമ്പോള്‍ അതിഥികള്‍ നനഞ്ഞ കുടയുമായെത്തുമ്പോള്‍ നനവോടെ തന്നെ കുടകള്‍ പോളിത്തീന്‍ കവറില്‍ പൊതിഞ്ഞു നല്‍കുന്ന മെഷീനും ഏറെ കൗതുകമുണര്‍ത്തി. കൊച്ചിയിലെ എസ് ആന്‍ഡ് ഡി ഗ്ലോബ്മേറ്റാണ് ലോബി എന്ന ബ്രാന്‍ഡിലെത്തുന്ന ഈ ഉത്പന്നത്തിന്റെ കേരളത്തിലെ വിതരണക്കാര്‍.

ഡല്‍ഹിയില്‍ നിന്നുള്ള വീനസിന്റെ ടേബ്ള്‍വെയര്‍, കട്ലറി, ബാങ്കെറ്റ് ഫര്‍ണിച്ചര്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്കും അന്വേഷണങ്ങള്‍ ഏറെയുണ്ടായി. ഹോട്ടലുകള്‍ക്കായി പ്രത്യേക പശ ഇല്ലാതെ തന്നെ വളരെ എളുപ്പം ഒട്ടിക്കാവുന്ന എസ് പി സി ഫ്ളോറിംഗ് ടൈലുകള്‍ വിപണിയിലെത്തിച്ചിരിക്കുന്ന അര്‍ഗില്‍ ഗ്രൂപ്പിന്റെ സ്റ്റാളും ശ്രദ്ധേയമായി.

Share This Article
Leave a Comment
error: Content is protected !!