
ഖാര്‍തൂം: സുഡാനില്‍ രാജ്യം സെന്യം പിടിയിലാക്കുന്നതിനെ അപലപിച്ച് തെരുവിലിറങ്ങിയ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സുഡാനീസ് സുരക്ഷാ സേന നടത്തിയ വെടിവയ്പിലും കണ്ണീര്‍വാതക പ്രയോഗത്തിലുമായി അഞ്ചു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിയേറ്റ് നാലും പേരും കണ്ണീര്‍ വാതക പ്രയോഗത്തിലൂടെ ഒരാളും തലസ്ഥാനമായ ഖാര്‍തൂമിലും ഇരട്ട നഗരമായ ഉമ്മുദര്‍മാനിലും കൊല്ലപ്പെട്ടതായി സുഡാന്‍ ഡോക്ടര്‍മാരുടെ കേന്ദ്ര കമ്മിറ്റി ശനിയാഴ്ച പറഞ്ഞു. വെടിയുതിര്‍ക്കുന്നത് ഉള്‍പ്പെടെ ശക്തമായ അടിച്ചമര്‍ത്തലാണ് സൈനിക അട്ടിമറിക്കെതിരെ പ്രതിഷേധിക്കുന്ന സമരക്കാര്‍ നേരിടുന്നത്. പലര്‍ക്കും പരുക്ക് പറ്റിയതായും മെഡിക്കല്‍ യൂണിയന്‍ കൂട്ടിച്ചേര്‍ത്തു.


