നരിക്കുനിയിലെ ഭക്ഷ്യവിഷബാധ: മരിച്ച കുട്ടിയുടെ മാതാവും ചികിത്സയില്‍

Web Desk
1 Min Read

കോഴിക്കോട്:നരിക്കുനിയില്‍ കല്യാണവീട്ടില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരന്‍ മരിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മ സനയും ചികിത്സയില്‍. വയറുവേദനയെ തുടര്‍ന്നാണ് സനയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. കൂടുതല്‍ പേരില്‍ രോഗലക്ഷണമില്ല. പതിനൊന്ന് കുട്ടികള്‍ ഇന്ന് ആശുപത്രി വിടും. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് നരിക്കുനിയില്‍ കല്യാണവീട്ടില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരന്‍ മരിച്ചത്. ചങ്ങളം കണ്ടി അക്ബറിന്റെ മകന്‍ മുഹമ്മദ് യാമിനാണ് മരിച്ചത്. വിവാഹവീട്ടില്‍ കൊണ്ടുവന്ന ചിക്കന്‍ റോളില്‍ നിന്ന് വിഷബാധയേറ്റെന്നാണ് സംശയം. വിവാഹത്തില്‍ പങ്കെടുത്ത മറ്റ് ആറു കുട്ടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. 11 ന് നടന്ന വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍ ഇന്നലെയാണ് അസ്വസ്ഥത പ്രകടിപ്പിക്കാന്‍ തുടങ്ങിയത്. അസ്വസ്ഥ പ്രകടിപ്പിച്ചതിന് പിന്നാലെ യാമിനെ എളേറ്റില്‍ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്ന് സ്ഥിതി വഷളായതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!