
കോഴിക്കോട്: ജൂലായ് 16 അര്‍ധരാത്രി മുതല്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ സമ്പൂര്‍ണ ലോക്ഡൗണ്‍ ഒഴിവാക്കുന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങളും നിയന്ത്രണങ്ങളോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് വിശ്വാസികള്‍ക്ക് പള്ളികളില്‍ പ്രാര്‍ഥന നടത്താനും വെള്ളിയാഴ്ച ജുമുഅക്ക് 40 ആളുകളെയെങ്കിലും പങ്കെടുപ്പിക്കാനുമുള്ള അനുമതി നല്‍കണമെന്നും
കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ സര്‍ക്കാറിന് എല്ലാ പിന്തുണയും അറിയിക്കുകയാണെന്നും പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാരും ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും ഒപ്പുവെച്ച നിവേദനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

