തൃശൂര്‍ സ്വദേശി മസ്‌കറ്റില്‍ നിര്യാതനായി

Web Desk
0 Min Read

മസ്‌കത്ത്: കൊവിഡ് ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശി മുഹമ്മദ് അനീസ് (39) മസ്‌കറ്റില്‍ നിര്യാതനായി. തൃശൂര്‍ ചാവക്കാട് തിരുനെല്ലൂര്‍ മമ്മാശേരിയില്ലത്ത് അബൂ ഹനീഫയുടെയും ഖദീജയുടെയും മകനാണ്. മസ്‌കറ്റ് ഖോല ഹോസ്പിറ്റലില്‍ കൊവിഡ് ചികില്‍സയിലായിരുന്നു. ഭാര്യ ഷിംനയും മൂന്ന് കുട്ടികളും മാതാപിതാക്കളും അടങ്ങുന്ന കുടുംബം മസ്‌കറ്റില്‍ മബെലയിലാണ്് താമസം. സഹോദരന്മാരായ ഹാരിസ്, നിയാസ് എന്നിവരും ഒമാനില്‍ ഉണ്ട്. സോഷ്യല്‍ ഫോറം ഒമാന്‍ പ്രവര്‍ത്തകനായിരുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!