കോവിഡ്; റദ്ദാക്കിയ വിമാന ടിക്കറ്റുകളില്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ച് സൗദി

Web Desk
1 Min Read

റിയാദ്: കോവിഡിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ മുടങ്ങിയതിനെ തുടര്‍ന്ന് റദ്ദാക്കപ്പെട്ട ടിക്കറ്റുകള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സൗദി സിവില്‍ ഏവിയേഷന്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

city exchange

നേരത്തെ ടിക്കറ്റെടുത്ത് യാത്ര റദ്ദാക്കപ്പെട്ട യാത്രക്കാര്‍ക്ക് യാത്ര നടത്തേണ്ടതില്ലെങ്കില്‍ ഉപയോഗിക്കാത്ത ടിക്കറ്റിന്റെ തുക ലഭ്യമായ പേയ്മെന്റ് മാര്‍ഗങ്ങള്‍ വഴി തിരികെ നല്‍കണം. അതേസമയം പകരം എക്‌സേഞ്ച് വൗച്ചറാണ് നല്കുന്നതെങ്കില്‍ അത് വീണ്ടും ടിക്കറ്റിനായി ഉപയോഗിക്കാനോ തിരിച്ചു നല്കാനോ സാധിക്കുന്നതായിരിക്കണം. അതിന് അധിക തുക ഈടാക്കാനും പാടില്ല.

യാത്ര റീഷെഡ്യൂള്‍ ചെയ്യുകയാണെങ്കില്‍ നേരത്തെ ബുക്ക് ചെയ്ത അതേ റൂട്ടിലേക്കാണെങ്കില്‍ ഫീസ് ഈടാക്കാന്‍ പാടില്ല. എന്നാല്‍ റീ ഷെഡ്യൂള്‍ ചെയ്യുന്നത് പുതിയ റൂട്ടിലേക്കാണെങ്കില്‍ പുതിയ റൂട്ടിലേക്കുള്ള വ്യത്യാസത്തിന്റെ തുക മാത്രം ഈടാക്കാന്‍ എയര്‍ലൈനുകള്‍ക്ക് അനുമതിയുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!