കുവൈത്തില്‍ രണ്ടര ലക്ഷത്തോളം പ്രവാസികളുടെ ലൈസന്‍സ് പിന്‍വലിക്കുന്നു

Web Desk
1 Min Read

കുവൈത്ത് സിറ്റി:

city exchange

കുവൈത്തില്‍ രണ്ടര ലക്ഷത്തോളം പ്രവാസികളുടെ ലൈസന്‍സ് പിന്‍വലിക്കുന്നു. അര്‍ഹതയും അംഗീകാരവുമുള്ളവര്‍ക്ക് മാത്രമായിരിക്കും ഇനി ലൈസന്‍സ് ലഭിക്കുക.
ഒരുമാസത്തിനുള്ളില്‍ ഇതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നാണ് സൂചന. ലൈസന്‍സ് മാനദണ്ഡങ്ങള്‍കൂടുതല്‍ കര്‍ശനമാക്കുമെന്നും അധികൃതര്‍ സൂചന നല്‍കി. പ്രവാസം അവസാനിപ്പിച്ച് മടങ്ങിയവര്‍ , കോവിഡ് രൂക്ഷമായ കാലത്ത് നാട്ടില്‍ കുടുങ്ങി ഇഖാമ നഷ്ടമായവര്‍ ,എന്നിവരുടെ ലൈസന്‍സുകളും അസാധുവാകും . ഈ മാസം തന്നെ തന്നെ ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാനാണ് നീക്കം.വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിന് ചുരുങ്ങിയത് 600 ദിനാര്‍ ശമ്പളം, ബിരുദം,തുടര്‍ച്ചയായി രണ്ട് വര്‍ഷം താമസം എന്നിവയാണ് ഉപാധി. ജോലി മാറ്റമോ മറ്റോ ആയ കാരണത്താല്‍ ഈ പരിധിക്ക് പുറത്താവുന്നവര്‍ ലൈസന്‍സ് തിരിച്ചേല്‍പിക്കണം.

Share This Article
Leave a Comment
error: Content is protected !!