

ദോഹ: ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ഹെഡ്മാസ്റ്റര്‍ പ്രൊഫ. അബ്ദുല്‍ അലി (74) നാട്ടില്‍ നിര്യാതനായി. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
തിരൂരങ്ങാടി പി എസ് എം ഒ കോളജില്‍ പ്രൊഫസറായിരുന്ന അദ്ദേഹം ജിദ്ദ അല്‍നൂര്‍ സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പലുമായിരുന്നു. ജിദ്ദയിലെ സാമൂഹിക സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. ഖത്തറിനും സൗദിക്കും പുറമേ ബഹറൈനിലും അദ്ദേഹം പ്രവാസ ജീവിതം നയിച്ചിരുന്നു.

ഭാര്യ: പ്രൊഫ. ടി യു ബീഫാത്തു. മക്കള്‍: ഡോ. അമീന അലി, അഞ്ജും അലി (ഖത്തര്‍ എയര്‍വെയ്‌സ്), പരേതയായ ഡോ. സ്മിത അലി. മരുമക്കള്‍: ഡോ. അന്‍വര്‍, റിയാസ്.
മയ്യത്ത് നമസ്‌ക്കാരം ബുധനാഴ്ച രാത്രി ഒന്‍പത് മണിക്ക് ഫറോക്ക് പുറ്റേക്കാട്ട് ജുമാ മസ്ജിദില്‍.
