രക്തച്ചൊരിച്ചിലുണ്ടായാല്‍ ഉത്തരവാദിത്വം യുക്രൈനെന്ന് പുടിന്‍

Web Desk
0 Min Read

ക്രെംലിന്‍: രക്തച്ചൊരിച്ചിലുണ്ടായാല്‍ ഉത്തരവാദിത്വം യുക്രെയ്നും സഖ്യത്തിനുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. യുദ്ധ പ്രഖ്യാപനം നടത്തിയതിനൊപ്പമാണ് പുടിന്റെ മുന്നറിയിപ്പും പുറത്തുവന്നത്.

city exchange

യുക്രൈന്‍ തലസ്ഥാനമായ കീവില്‍ റഷ്യ ആക്രമണം തുടങ്ങിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെ്തു. കീവില്‍ സ്‌ഫോടനങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഖാര്‍ക്കീവില്‍ യുക്രൈന്‍ സൈന്യം റഷ്യന്‍ സൈനിക വിമാനം വെടിവച്ചിട്ടതായും റിപ്പോര്‍ട്ടുണ്ട്.

പുടിന്റെ നടപടി നീതീകരിക്കാനാവാത്തതാണെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. അപകടകരമായ സാഹചര്യമെന്നാണ് ഇന്ത്യ പ്രതികരിച്ചത്.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!