

ദോഹ: വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ലേബര്‍ റിക്രൂട്ട്‌മെന്റിന് ലൈസന്‍സ് നല്കുന്നതിനുള്ള വ്യവസ്ഥകളും നടപടിക്രമങ്ങളും നിയന്ത്രിക്കുന്ന തീരുമാനം ലംഘിച്ചതിന് അഞ്ച് ലേബര്‍ റിക്രൂട്ട്‌മെന്റ് ഓഫിസുകള്‍ അടച്ചുപൂട്ടിയതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഗാര്‍ഹിക തൊഴിലാളികളുടെ തൊഴിലുടമകളുടെ അവകാശങ്ങള്‍ സംരക്ഷഇക്കുന്ന പരിശോധനാ കാംപയിനുകളുടെ തുടര്‍ച്ചയുടെ ഭാഗമായാണ് നടപടി.

നിയമ ലംഘനങ്ങളെ തുടര്‍ന്ന് 12 ലേബര്‍ റിക്രൂട്ട്‌മെന്റ് ഓഫിസുകളാണ് കഴിഞ്ഞ ആഴ്ച മന്ത്രാലയം അടച്ചുപൂട്ടിയത്.

റിക്രൂട്ട്‌മെന്റ് ഓഫിസുകളുടെ ദുരുപയോഗങ്ങളോ നിയമലംഘനങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും അഭ്യര്‍ഥിച്ചു. വിവരങ്ങള്‍ 40288101 എന്ന നമ്പറിലോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ അറിയിക്കാവുന്നതാണ്.

