

ദോഹ: ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതാക്കളായിരുന്ന ബൈത്താന്‍ കുട്ടിയുടെയും മോഹന്‍ ചാത്തോത്തിന്റെയും സ്മരണയില്‍ ഏര്‍പ്പെടുത്തിയ പുരസ്്കാര സമര്‍പ്പണവും കമ്മിറ്റി പുറത്തിറക്കുന്ന സുവനിറിന്റെ പ്രകാശനവും 17 വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് നടക്കും.

ഇരിക്കൂര്‍ എം എല്‍ എ സജീവ് ജോസഫ് വിശിഷ്ടാതിഥിയായി ചടങ്ങില്‍ സംബന്ധിക്കും. തുമാമയിലുള്ള ഐ ഐ സി സി കാഞ്ഞാണി ഹാളിലാണ് പരിപാടി.
