
ദോഹ: ഖത്തര്‍ മ്യൂസിയംസിന്റെ പുനര്‍ രൂപകല്‍പ്പന ചെയ്ത വെബ്‌സൈറ്റ് രംഗത്തെത്തി. പ്രാദേശികമായ ഇടപെടലുകള്‍ക്ക് ഡിജിറ്റല്‍ സൗന്ദര്യം നല്കുന്നതോടൊപ്പം ആഗോള പ്രേക്ഷകരെ ആകര്‍ഷിക്കുന്ന വിധത്തിലാണ് വെബ്‌സൈറ്റ് പുതുതായി രൂപപ്പെടുത്തിയിരിക്കുന്നത്.
അറബി, ഇംഗ്ലീഷ് ഭാഷകളിലായുള്ള വെബ്‌സൈറ്റില്‍ പ്രസക്തമായ വിവരങ്ങള്‍ ലഭ്യമാകുന്നതിനോടൊപ്പം മ്യൂസിയം വേദികളിലെ എക്‌സിബിഷനുകളുടേയും പരിപാടികളുടേയും സമഗ്രമായ കലണ്ടര്‍, ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഖത്തര്‍ മ്യൂസിയംസിന്റെ നവീകരിച്ച വെബ്‌സൈറ്റ് സന്ദശിക്കാന്‍: qm.org.qa

