റമദാനില്‍ ആരോഗ്യ മേഖലയിലെ പ്രവര്‍ത്തി സമയം പ്രഖ്യാപിച്ചു

Web Desk
1 Min Read

ദോഹ: പൊതുജനാരോഗ്യ മന്ത്രാലയം റമദാന്‍ മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു.

city exchange

പീഡിയാട്രിക് എമര്‍ജന്‍സി സെന്ററുകള്‍ ഉള്‍പ്പെടെയുള്ള ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ആശുപത്രികളിലെ അടിയന്തര, ഇന്‍പേഷ്യന്റ് സേവനങ്ങള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനില്‍ എല്ലാ ദിവസവും അടിയന്തര പരിചരണ സേവനങ്ങള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും.

മെഡിക്കല്‍ കമ്മീഷന്‍ വകുപ്പ് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരേയും പൊതുജനാരോഗ്യ മന്ത്രാലയ കെട്ടിടത്തിലെ മെഡിക്കല്‍ റിലേഷന്‍സ് ആന്‍ഡ് ട്രീറ്റ്‌മെന്റ് അബ്രോഡ് വകുപ്പ് രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയുമാണ് പ്രവര്‍ത്തിക്കുക.

പൊതു, സ്വകാര്യ ആശുപത്രികളിലെ ജനന രജിസ്‌ട്രേഷന്‍ ഓഫീസുകള്‍ രാവിലെയുള്ള ഷിഫ്റ്റ് രാവിലെ ഒന്‍പതര മുതല്‍ ഉച്ചയ്ക്ക് 1:30 വരേയും വൈകുന്നേരത്തെ ഷിഫ്റ്റ് സ്ത്രീക്ഷേമ ഗവേഷണ കേന്ദ്രത്തില്‍ ഉച്ചയ്ക്ക് 1:30 മുതല്‍ വൈകിട്ട് നാലര വരെയും പ്രവര്‍ത്തിക്കും.

- Advertisement -
Ad image

പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ജനന മരണ കമ്മിറ്റി രാവിലെ 9:30 മുതല്‍ ഉച്ചയ്ക്ക് 1:30 വരേയും മരണ രജിസ്‌ട്രേഷന്‍ യൂണിറ്റ് രാവിലെ 9:30 മുതല്‍ വൈകിട്ട് നാലര വരെയും പ്രവര്‍ത്തിക്കും.

Share This Article
Leave a Comment
error: Content is protected !!