

ദോഹ: ഈ വര്‍ഷത്തെ റമദാനിലെ ഫിത്വര്‍ സക്കാത്തിന്റെ മൂല്യം 15 റിയാലായി നിശ്ചയിച്ചതായി എന്‍ഡോവ്മെന്റ്സ് (ഔഖാഫ്) ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിലെ സകാത്ത് അഫയേഴ്സ് വകുപ്പ് അറിയിച്ചു.

പ്രായമോ ലിംഗഭേദമോ പരിഗണിക്കാതെ തങ്ങള്‍ക്കും ആശ്രിതര്‍ക്കും ഫിത്വര്‍ സകാത്ത് വേഗത്തില്‍ നല്‍കുന്നത് ഉറപ്പാക്കണമെന്ന് വകുപ്പ് ഒരു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഈദുല്‍ ഫിത്വര്‍ പ്രാര്‍ഥനയ്ക്ക് മുമ്പ് ഫിത്വര്‍ സകാത്ത് നല്‍കണമെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.

മന്ത്രാലയത്തിന്റെ പ്രസ്താവന ഇങ്ങനെ: ”ഒരാള്‍ക്ക് ഫിത്വര്‍ സക്കാത്ത് നല്‍കേണ്ട നിശ്ചിത തുക രാജ്യത്തെ പ്രധാന ഭക്ഷണത്തിന്റെ രണ്ടര കിലോഗ്രാം ആണ്. ഇത് ദരിദ്രര്‍ക്കാണ് നല്‍കുക. ഈ വര്‍ഷം പതിനഞ്ച് റിയാലായി കണക്കാക്കപ്പെടുന്ന തുകയില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നുവെങ്കില്‍ അതിന്റെ പണത്തിന് തുല്യമായ തുക നല്‍കാന്‍ അനുവാദമുണ്ട്.”
