ഇന്‍കാസ് ഒ ഐ സി സി ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടത്തി

Web Desk
1 Min Read

ദോഹ: ഇന്‍കാസ് ഒ ഐ സി സിയുടെ പുന:സംഘടിപ്പിച്ച ജില്ലാ കമ്മിറ്റികളുള്‍പ്പെടെ എല്ലാ ജില്ലാ കമ്മിറ്റികളുടേയും ഭാരവാഹികളുടെ കണ്‍വെന്‍ഷന്‍ നടത്തി. ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വന്‍ഷന്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സമീര്‍ ഏറാമല ഉദ്ഘാടനം ചെയ്തു.

city exchange

ഒ ഐ സി സി ഇന്‍കാസിന്റെ ഗ്ലോബല്‍ അംഗത്വ കാമ്പയിനിന്റെ ഭാഗമായി ഇന്‍കാസ് ഖത്തറും ഔദ്യോഗികമായി അംഗ്വത്വ വിതരണം ഉദ്ഘാടനം ചെയ്തു. നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇന്‍കാസ് യൂത്ത് വിംഗിന്റെ ഔദ്യോഗിക പ്രഖ്യാപനവും കണ്‍വെന്‍ഷനില്‍ നടന്നു.

കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റേയും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം എല്‍ എയുടേയും ആശംസകള്‍ പ്രസിഡണ്ട് സമീര്‍ ഏറാമല കണ്‍വന്‍ഷനില്‍ അറിയിച്ചു.

- Advertisement -
Ad image

ഫിഫ 2022 ലോകകപ്പിനെ വരവേല്‍ക്കാനൊരുങ്ങുന്ന ഖത്തറിന് ഇന്‍കാസ് പ്രവര്‍ത്തകര്‍ നിറഞ്ഞ ഹര്‍ഷാരവങ്ങളോടെ ആശംസകളും അഭിവാദ്യങ്ങളും കണ്‍വന്‍ഷനില്‍ നേര്‍ന്നു. ലോകകപ്പ് ഫുട്ബാളിനൊടനുബന്ധിച്ചു നടക്കുന്ന പരിപാടികളില്‍ വൊളന്റീയര്‍മാരായി പങ്കെടുക്കാന്‍ തെരെഞ്ഞെടുക്കപ്പെട്ട ഇന്‍കാസ് അംഗങ്ങളെ കണ്‍വന്‍ഷനില്‍ അഭിനന്ദിച്ചു.

ജോണ്‍ഗില്‍ബര്‍ട്ട്, നാസര്‍ വടക്കേകാട്, സിറാജ് പാലൂര്‍, മനോജ് കൂടല്‍, കരീം നടക്കല്‍, കുരുവിള ജോര്‍ജ്ജ്, ഹരികുമാര്‍, ആല്‍ബര്‍ട്ട്, നൗഫല്‍ കട്ടുപ്പാറ, അഷറഫ് പാലക്കാട്, സലീം ഇടശ്ശേരി, ബാബു കേച്ചേരി, ഷഹീന്‍ മജീദ്, അജാത്ത് അബ്രഹാം, ടിജു, ബെന്നറ്റ് ജേക്കബ്, ഹാഷിം അപ്‌സര, മുജീബ്, സിഹാസ് ബാബു, ഷംസുദ്ദീന്‍ ഇസ്മയില്‍, ആരിഫ് പയന്തോങ്ങില്‍, ജോയ് പോള്‍, യൂത്ത് വിംഗ് പ്രസിഡണ്ട് നദിം മാനര്‍, ജനറല്‍ സെക്രട്ടറി നെവിന്‍ കുര്യന്‍, ട്രഷറര്‍ പ്രശോഭ് നമ്പ്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആക്ടിംഗ് ജനറല്‍ സെക്രട്ടറി നിഹാസ് കോടിയേരി സ്വാഗതവും ട്രഷറര്‍ ജോര്‍ജ്ജ് അഗസ്റ്റിന്‍ നന്ദിയും പറഞ്ഞു.

ആഗോളവാര്‍ത്ത വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!