

പയ്യന്നൂര്‍: ഷാജിക്കൊരു വീട് ഫണ്ടുശേഖരണ ഉദ്ഘാടനം മിനി കൈരളി ഓഡിറ്റോറിയത്തില്‍ പ്രസ് ഫോറം സംഘടിപ്പിച്ച ചടങ്ങ് പയ്യന്നൂര്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ശാരിക ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

വര്‍ക്കിംഗ് ചെയര്മാന് പി എസ് സന്തോഷ് അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ സൗഹൃദ വേദി ഖത്തര്‍ ഘടകത്തിന്റെ ഗ്ലോബല്‍ പ്രതിനിധി കക്കുളത്ത് അബ്ദുല്‍ ഖാദര്‍ പി എസ് വിക്ക് വേണ്ടി ആദ്യ സംഭാവന ശാരിക ടീച്ചര്‍ക്ക് കൈമാറി.

ഹോട്ടല്‍ ആന്റ് റസ്റ്റാറന്റ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി ബാലകൃഷ്ണ പൊതുവാള്, കക്കുളഞ് അബ്ദുല്‍ ഖാദര്‍, ടി ഭര്തന്, കാന കമലാക്ഷന്‍ വി സുരേഷ്, കല്ലുകെട്ട് തൊഴിലാളി യൂനിയന്‍ പയ്യന്നൂര്‍ ഏരിയ സെക്രട്ടറി ഹരീഷ് കെ, ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്റ് സൂപ്പര്‍വൈസര്‍ അസോസിയേഷന് സി ഐ ടി യു സെക്രട്ടറി സുധീഷ് കെ കണ്ണന്, രാഘവര്‍ കടന്നപ്പള്ളി, ജഗന്നീവാസ്, രജീവന്‍ പച്ച, പവിത്രന് കെ വി, ഗണേശന് പയ്യന്നൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

